kodiyeri

കണ്ണൂർ:നവയുഗം, ചിന്ത പ്രസിദ്ധീകരണങ്ങളിൽ വന്ന ലേഖനത്തെതുടർന്നുള്ള വിവാദം അനവസരത്തിലാണെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. ഇ.എം.എസ്​ ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചകനാണെന്ന സി.പി.ഐ പ്രസിദ്ധീകരണമായ നവയുഗത്തിൽ വന്ന ലേഖനത്തോട്​ കണ്ണൂരിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം​.

സി.പി.ഐക്കെതിരെ ചിന്തയിൽ വന്ന ലേഖനവും പ്രസിദ്ധീകരിക്കാൻ പാടില്ലാത്തതാണ്​. വിവാദ പരാമർശങ്ങൾ ആവർത്തിക്കാതിരിക്കാൻ ചിന്ത മാസികയുടെ അണിയറ പ്രവർത്തകർക്ക്​ നിർ​ദ്ദേശം നൽകി. വിവാദം അവസാനിപ്പിക്കാൻ സി.പി.ഐയും ഇടപെടൽ നടത്തണം. സി.പി.എമ്മും സി.പി.ഐയും തമ്മിൽ ഒരു പ്രശന്​വുമില്ല, ബന്ധം ശക്തിപ്പെടുത്തുകയാണ്​ വേണ്ടത്​.

മുരളീധരനെക്കൊണ്ട് പത്ത് പൈസയുടെ ഗുണമില്ല

കേന്ദ്രമന്ത്രി വി. മുരളീധരനെക്കൊണ്ട്​ കേരളത്തിന്​ പത്ത്​ പൈസയുടെ ഗുണമില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി. ഇന്ധന വിലവർദ്ധനയ്ക്കെതിരെയുള്ള പ്രക്ഷോഭം വഴിതിരിച്ചുവിടാനാണ്​ കെ. റെയിൽ വിരുദ്ധ പ്രചാരണത്തിലൂടെ മുരളീധരൻ ശ്രമിക്കുന്നതെന്നും കോടിയേരി പ്രതികരിച്ചു.