pinarayi

കണ്ണൂർ: ജനങ്ങൾ നൽകുന്ന പിന്തുണയാണ് ഇടതു സർക്കാരിന്റെ കരുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സർവതല സ്പർശിയായ വികസനമാണ് കേരളം കണ്ടത്.. കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുന്ന വിഹിതം വെട്ടിക്കുറയ്ക്കുന്നു. പ്രതിപക്ഷത്തിന് ശബ്ദിക്കാൻ കഴിയാത്തത് എന്തു കൊണ്ടാണ്?. കേരളത്തിന് അർഹമായ വിഹിതം നൽകണമെന്ന് പ്രതിപക്ഷം പറഞ്ഞോ?. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാവുമെന്ന് സാധുക്കളായ ജനം വിശ്വസിച്ചു. അങ്ങനെ എം.പിയായവർ പാർലമെന്റിൽ പോയി ഒന്നും സംസാരിച്ചില്ല-മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേരളത്തിൽ 62,000 കോടിയുടെ കിഫ്ബി പദ്ധതി തയ്യാറാക്കിക്കഴിഞ്ഞു. നാടിന്റെ വികസനത്തിന് എൽ.ഡി .എഫ്, യു .ഡി .എഫ് എന്ന വേർതിരിവ് സർക്കാർ കാണിച്ചില്ല.. പ്രതിപക്ഷം എല്ലാറ്റിനെയും എതിർക്കുകയാണ്. നാടിനെ നവീകരിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ. യൂണിവേഴ്സിറ്റികളിൽ 1500 പുതിയ ഹോസ്റ്റൽ മുറികളുണ്ടാക്കും. 250 ഇന്റർനാഷണൽ ഹോസ്റ്റൽ മുറികളും പണിയും. 20 ലക്ഷം പേർക്കെങ്കിലും തൊഴിൽ നൽകാനാവും വിധമാണ് പദ്ധതികൾ ആവിഷ്‌കരിക്കുന്നത്.

വി.മുരളീധരന്റേത്

നിഷേധ സമീപനം

സിൽവർലൈൻ പദ്ധതിക്കെതിരെ നിന്ന ഒരു കേന്ദ്ര മന്ത്രിയോട് ജനങ്ങളുടെ പ്രതികരണം എല്ലാവരും കണ്ടതല്ലേയെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. ജനത്തിന് എല്ലാം മനസിലായി. എങ്ങനെയാണ് ഒരു

കേന്ദ്ര മന്ത്രിക്ക് ഇത്തരം നിഷേധാത്മകമായ സമീപനം സ്വീകരിക്കാനാവുന്നത്?. വി.മുരളീധരന് കാര്യം ജനങ്ങളിൽ നിന്ന് നേരിട്ട് മനസിലായി. പ്രധാനമന്ത്രിയുമായി ഈ വിഷയത്തിൽ ആരോഗ്യകരമായ ചർച്ച നടത്തിയതാണ്. എത്ര നല്ല സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്.അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഒരംഗത്തിന് എങ്ങനെ ഈ നിലപാട് സ്വീകരിക്കാനാവുന്നു?- മുഖ്യമന്ത്രി ചോദിച്ചു.

ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ​ ​സ​ർ​ക്കാ​രി​ന്റെ
ഒ​ന്നാം​ ​വാ​ർ​ഷി​കാ​ഘോ​ഷ​ ​തു​ട​ക്കം

ക​ണ്ണൂ​ർ​ ​:​ര​ണ്ടാം​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രി​ന്റെ​ ​ഒ​ന്നാം​ ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന് ​ക​ണ്ണൂ​രി​ൽ​ ​ആ​വേ​ശ​ക​ര​മാ​യ​ ​തു​ട​ക്കം.​ ​ക​ണ്ണൂ​ർ​ ​പൊ​ലീ​സ് ​മൈ​താ​നത്ത് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​വി​ക​സ​ന​ ​വീ​ഡി​യോ​ക​ളു​ടെ​ ​ഡി​ജി​റ്റ​ൽ​ ​സ്വി​ച്ച് ​ഓ​ൺ​ ​ചെ​യ്താ​യി​രു​ന്നു​ ​ഉ​ദ്ഘാ​ട​നം.​ ​ഏ​പ്രി​ൽ​ 14​ ​വ​രെ​ ​ന​ട​ക്കു​ന്ന​ ​'​എ​ന്റെ​ ​കേ​ര​ളം​"മെ​ഗാ​ ​എ​ക്‌​സി​ബി​ഷ​നും​ ​മു​ഖ്യ​മ​ന്ത്രി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.
മ​ന്ത്രി​ ​അ​ഡ്വ.​ ​കെ.​രാ​ജ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​മ​ന്ത്രി​മാ​രാ​യ​ ​റോ​ഷി​ ​അ​ഗ​സ്റ്റി​ൻ,​ ​കെ​ ​കൃ​ഷ്ണ​ൻ​കു​ട്ടി,​ ​എ.​കെ.​ശ​ശീ​ന്ദ്ര​ൻ,​ ​അ​ഹ​മ്മ​ദ് ​ദേ​വ​ർ​കോ​വി​ൽ,​ ​ആ​ന്റ​ണി​ ​രാ​ജു,​ ​എം​ ​വി​ ​ഗോ​വി​ന്ദ​ൻ​ ,​ ​എം.​എ​ൽ.​എ​മാ​രാ​യ​ ​രാ​മ​ച​ന്ദ്ര​ൻ​ ​ക​ട​ന്ന​പ്പ​ള്ളി,​ ​കെ.​പി​ ​മോ​ഹ​ന​ൻ​ ​എ​ന്നി​വ​ർ​ ​ആ​ശം​സ​ ​നേ​ർ​ന്നു.​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​വി​പി​ ​ജോ​യി​ ​സ്വാ​ഗ​ത​വും​ ,​പ​ബ്ലി​ക് ​റി​ലേ​ഷ​ൻ​സ് ​വ​കു​പ്പ് ​സെ​ക്ര​ട്ട​റി​ ​കെ.​ആ​ർ​. ​ജ്യോ​തി​ലാ​ൽ​ ​ന​ന്ദി​യും​ ​പ​റ​ഞ്ഞു.
ച​ട​ങ്ങി​ൽ​ ​സാ​മൂ​ഹി​ക​ ​സാം​സ്‌​കാ​രി​ക​ ​രാ​ഷ്ട്രീ​യ​ ​രം​ഗ​ത്തെ​ ​പ്ര​മു​ഖ​രു​ൾ​പ്പെ​ടെ​ ​പ​ങ്കാ​ളി​ക​ളാ​യി.​ ​ഗ്രാ​മ്യ​ ​നി​ടു​വാ​ലൂ​ർ​ ​അ​വ​ത​രി​പ്പി​ച്ച​ ​നാ​ട​ൻ​ ​പാ​ട്ടും​ ​കേ​ര​ള​ ​ക്ഷേ​ത്ര​ ​ക​ലാ​ ​അ​ക്കാ​ഡ​മി​യു​ടെ​ ​പ​ഞ്ച​വാ​ദ്യ​വും​ ​ഉ​ദ്ഘാ​ട​നം​ ​കൊ​ഴു​പ്പി​ച്ചു.​ ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​മേ​റ്റ​ ​മേ​യ് 20​ ​വ​രെ​ ​നീ​ളു​ന്ന​ ​വാ​ർ​ഷി​കാ​ഘോ​ഷ​ ​പ​രി​പാ​ടി​ക​ൾ​ക്കാ​ണ് ​തു​ട​ക്ക​മാ​യ​ത്.​ ​ഇ​തോ​ട​നു​ബ​ന്ധി​ച്ച് ​എ​ല്ലാ​ ​ജി​ല്ല​ക​ളി​ലും​ എ​ന്റെ​ ​കേ​ര​ളം​​ ​പ്ര​ദ​ർ​ശ​ന​ ​മേ​ള​യും​ ​ന​ട​ക്കും.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​മേ​യ് 20​ന് ​സ​മാ​പ​നം.