pinarayi-government

കണ്ണൂർ :രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന് കണ്ണൂരിൽ ആവേശകരമായ തുടക്കം. കണ്ണൂർ പൊലീസ് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വികസന വീഡിയോകളുടെ ഡിജിറ്റൽ സ്വിച്ച് ഓൺ ചെയ്തായിരുന്നു ഉദ്ഘാടനം. ഏപ്രിൽ 14 വരെ നടക്കുന്ന 'എന്റെ കേരളം' മെഗാ എക്‌സിബിഷനും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

മന്ത്രി അഡ്വ. കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ.കെ.ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, എം വി ഗോവിന്ദൻ , എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.പി മോഹനൻ എന്നിവർ ആശംസ നേർന്നു. ചീഫ് സെക്രട്ടറി വിപി ജോയി സ്വാഗതവും ,പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി കെആർ ജ്യോതിലാൽ നന്ദിയും പറഞ്ഞു.

ചടങ്ങിൽ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരുൾപ്പെടെ പങ്കാളികളായി. ഗ്രാമ്യ നിടുവാലൂർ അവതരിപ്പിച്ച നാടൻ പാട്ടും കേരള ക്ഷേത്ര കലാ അക്കാഡമിയുടെ പഞ്ചവാദ്യവും ഉദ്ഘാടനം കൊഴുപ്പിച്ചു. സർക്കാർ അധികാരമേറ്റ മേയ് 20 വരെ നീളുന്ന വാർഷികാഘോഷ പരിപാടികൾക്കാണ് തുടക്കമായത്. ഇതോടനുബന്ധിച്ച് എല്ലാ ജില്ലകളിലും 'എന്റെ കേരളം' പ്രദർശന മേളയും നടക്കും. തിരുവനന്തപുരത്ത് മേയ് 20ന് സമാപനം.