p

കണ്ണൂർ: സി.പി.എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് നാളെ കണ്ണൂരിൽ തുടക്കമാകുമ്പോൾ പി.ബിയിലും കേന്ദ്ര കമ്മിറ്റിയിലുമെത്തുന്ന പുതുമുഖങ്ങളെക്കുറിച്ച് ചർച്ച സജീവം. പ്രായപരിധി 75 എന്നത് കർശനമാക്കിയാൽ എറണാകുളം സംസ്ഥാന സമ്മേളനത്തിലെന്നപോലെ ഒഴിവാക്കപ്പെടുന്നവർക്കുപകരം കേന്ദ്രകമ്മിറ്രിയിൽ കൂടുതലായും യുവാക്കളെയും വനിതകളെയുമാകും പരിഗണിക്കുക. പ്രായപരിധി വ്യവസ്ഥയിൽ 84 പിന്നിട്ട എസ്. രാമചന്ദ്രൻ പിള്ളയ്ക്ക് പി.ബിയിൽ നിന്ന് ഒഴിയേണ്ടിവന്നാൽ പകരം എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനാണ് കൂടുതൽ സാദ്ധ്യത. എ.കെ. ബാലനെയും പരിഗണിച്ചേക്കാം.

എസ്.ആർ.പിക്ക് പുറമെ ബംഗാളിൽ നിന്നുള്ള ബിമൻബോസ് (82), കിസാൻസഭ ജനറൽ സെക്രട്ടറി ഹനൻമൊള്ള (76) എന്നിവരും പി.ബിയിൽ നിന്ന് ഒഴിഞ്ഞേക്കാം. 75 പിന്നിട്ട മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് നൽകും. നിലവിലുള്ള പി.ബി അംഗങ്ങളെല്ലാം 65നും 85നും ഇടയിലുള്ളവരാണ്. നിലവിൽ 17 അംഗങ്ങളാണ് പി.ബിയിലുള്ളത്. കേരളത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി, എസ്. രാമചന്ദ്രൻ പിള്ള എന്നിവരാണ് അംഗങ്ങൾ.

കേന്ദ്ര കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാക്കളായ വി.എസ്. അച്യുതാനന്ദൻ, പാലോളി മുഹമ്മദ് കുട്ടി എന്നിവരുൾപ്പെടെ കേരളത്തിൽ നിന്ന് 18 പേരുണ്ട്. വി.എസിനും പാലോളിക്കും പുറമേ പി.കരുണാകരൻ, വൈക്കം വിശ്വൻ, എം.സി. ജോസഫൈൻ എന്നിവരും കേന്ദ്രകമ്മിറ്റിയിൽ നിന്നു ഒഴിവാകാൻ സാദ്ധ്യതയുണ്ട്. പകരം മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, പി.രാജീവ്, കെ.എൻ. ബാലഗോപാൽ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.എസ്. സുജാത, ഡോ. ടി.എൻ.സീമ എന്നിവരെ പരിഗണിച്ചേക്കാം. ഇന്ത്യയിൽ പാർട്ടി ഭരണത്തിലിരിക്കുന്ന ഏക സംസ്ഥാനമെന്ന നിലയിലും തുടർഭരണം നേടിയ തിളക്കത്തിലും കേരളത്തിന്റെ പ്രാതിനിദ്ധ്യം ഇരുഘടകങ്ങളിലും കൂട്ടുമോ എന്നതും കണ്ടറിയേണ്ടതുണ്ട്.

​ ​വി.​എ​സും​ ​ശ​ങ്ക​ര​യ്യ​യുംവി​ശ്ര​മ​ത്തിൽ
സ്ഥാ​പ​ക​ ​നേ​താ​ക്കൾ
ഇ​ല്ലാ​തെ​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സ്

ഒ.​സി.​മോ​ഹ​ൻ​രാ​ജ്

ക​ണ്ണൂ​ർ​:​ ​സി.​പി.​എം​ ​രൂ​പീ​ക​ര​ണ​ത്തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​വ​രി​ൽ​ ​മു​ന്ന​ണി​പ്പോ​രാ​ളി​ക​ളാ​യ​ ​വി.​എ​സ്.​ ​അ​ച്യു​താ​ന​ന്ദ​നും​ ​എ​ൻ.​ ​ശ​ങ്ക​ര​യ്യ​യും​ ​ഇ​ല്ലാ​തെ​ ​ക​ണ്ണൂ​രി​ലെ​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സ്.​ ​വാ​ർ​ദ്ധ​ക്യ​ ​സ​ഹ​ജ​മാ​യ​ ​അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന്‌​ ​ഇ​രു​വ​രും​ ​വി​ശ്ര​മ​ത്തി​ലാ​ണ്.​ 1964​ലെ​ ​സി.​പി.​ഐ​ ​ദേ​ശീ​യ​ ​കൗ​ൺ​സി​ലി​ൽ​ ​നി​ന്ന് ​ഇ​റ​ങ്ങി​വ​ന്ന് ​സി.​പി.​എം​ ​രൂ​പീ​ക​രി​ച്ച​ 32​ ​പേ​രി​ൽ​ ​ജീ​വി​ച്ചി​രി​ക്കു​ന്ന​ത് ​ഇ​വ​ർ​ ​ര​ണ്ടു​പേ​ർ​ ​മാ​ത്രം.​ ​ശ​ങ്ക​ര​യ്യ​ ​ത​മി​ഴ്നാ​ട് ​സ്വ​ദേ​ശി​യാ​ണ്.

2018​ ​ഏ​പ്രി​ലി​ൽ​ ​ഹൈ​ദ​രാ​ബാ​ദി​ൽ​ ​ന​ട​ന്ന​ 22​-ാം​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​ഇ​രു​വ​രെ​യും​ ​പ്ര​ത്യേ​കം​ ​ആ​ദ​രി​ച്ചി​രു​ന്നു.​ 98​ ​വ​യ​സ് ​പി​ന്നി​ട്ട​ ​വി.​എ​സ്‌​ ​ശാ​രീ​രി​ക​ ​ബു​ദ്ധി​മു​ട്ടു​ക​ൾ​ ​കാ​ര​ണം​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​വീ​ട്ടി​ൽ​ ​വി​ശ്ര​മ​ത്തി​ലാ​ണ്‌.​ ​എ​റ​ണാ​കു​ള​ത്തു​ ​ന​ട​ന്ന​ ​സം​സ്ഥാ​ന​ ​സ​മ്മേ​ള​ന​ത്തി​ലും​ ​പ​ങ്കെ​ടു​ക്കാ​നാ​യി​ല്ല.​ ​വി.​എ​സ്‌​ ​നി​ല​വി​ൽ​ ​കേ​ന്ദ്ര​ക​മ്മി​റ്റി​യി​ലെ​ ​പ്ര​ത്യേ​ക​ ​ക്ഷ​ണി​താ​വാ​ണ്‌.

ദീ​ർ​ഘ​കാ​ലം​ ​പാ​ർ​ട്ടി​ ​ത​മി​ഴ്‌​നാ​ട്‌​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​ ​ശ​ങ്ക​ര​യ്യ​യ്‌​ക്ക്‌​ 100​ ​വ​യ​സ് ​ക​ഴി​ഞ്ഞു.​ ​ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​അ​ല​ട്ടു​ന്ന​ ​അ​ദ്ദേ​ഹം​ ​ചെ​ന്നൈ​യി​ലെ​ ​വീ​ട്ടി​ൽ​ ​വി​ശ്ര​മ​ത്തി​ലാ​ണ്‌.​ ​മ​ധു​ര​യി​ൽ​ ​ന​ട​ന്ന​ ​ത​മി​ഴ്‌​നാ​ട്‌​ ​സം​സ്ഥാ​ന​ ​സ​മ്മേ​ള​ന​ത്തി​ലും​ ​പ​ങ്കെ​ടു​ക്കാ​നാ​യി​ല്ല.​ ​സ​മ്മേ​ള​ന​ത്തെ​ ​അ​ദ്ദേ​ഹം​ ​ഓ​ൺ​ലൈ​നി​ലൂ​ടെ​ ​അ​ഭി​വാ​ദ്യം​ ​ചെ​യ്‌​തു.​ ​വേ​ദി​യി​ൽ​ ​വ​ലി​യ​ ​സ്‌​ക്രീ​നി​ൽ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പ്ര​സം​ഗം​ ​പ്ര​ദ​ർ​ശി​പ്പി​ച്ചു.​ ​ഉ​ദ്‌​ഘാ​ട​ന​ ​സ​മ്മേ​ള​ന​ത്തി​ന്റെ​ ​ത​ത്സ​മ​യ​ ​സം​പ്രേ​ഷ​ണം​ ​വീ​ട്ടി​ലി​രു​ന്ന്‌​ ​അ​ദ്ദേ​ഹം​ ​മൊ​ബൈ​ലി​ൽ​ ​ക​ണ്ടു.