തളിപ്പറമ്പ്: അപകടമുണ്ടാക്കാൻ മാത്രമായി ഒരു പോസ്റ്റ് റോഡിലുണ്ട്. ഇരിട്ടി സംസ്ഥാനപാതയിൽ നിന്നും കരിമ്പം വേളിപ്പാറ ഭാഗത്തേക്ക് പോകുന്ന നഗരസഭാ റോഡിന്റെ ആദ്യഭാഗത്തുതന്നെയാണ് പോസ്റ്റ് അപകട ഭീതി നിറയ്ക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ബൈക്ക് പോസ്റ്റിലിടിച്ച് യാത്രക്കാരൻ മരിച്ചിരുന്നു. എന്നിട്ടുപോലും അധികൃതരുടെ കണ്ണ് തുറന്നില്ലെന്നതാണ് യാഥാർത്ഥ്യം.

ബി.എസ്.എൻ.എൽ കേബിൾ വലിച്ചിരുന്ന പോസ്റ്റ് കേബിൾ മണ്ണിനടിയിലൂടെയായതോടെ യാതൊരു ഉപകാരവുമില്ലാതെയായിട്ടുണ്ട്. എന്നാൽ, പോസ്റ്റ് നീക്കാൻ ഇനിയുമെത്ര മരണങ്ങൾ നടക്കേണ്ടിവരുമെന്ന ചോദ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.

തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത കഴിഞ്ഞ മാസം വീതികൂട്ടി ടാർ ചെയ്യുമ്പോഴും ഈ പോസ്റ്റ് നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. വർഷങ്ങൾക്ക് മുമ്പ് തന്നെ ബി.എസ്.എൻ.എൽ എല്ലാ കണക്ഷനുകളും മണ്ണിനടിയിലൂടെയുള്ള കേബിൾ വഴിയാക്കി പ്രദേശത്തെ പോസ്റ്റുകൾ പലതും പിഴുതുമാറ്റിയിരുന്നു. എന്നാൽ അപകടക്കെണിയായ പോസ്റ്റ് നിലനിർത്തിയതിന്റെ കാരണവും വ്യക്തമല്ലെന്ന് നാട്ടുകാർ പറയുന്നു.

സംസ്ഥാനപാത 36 ന്റെ വീതി കൂട്ടലിന്റെ ഭാഗമായി യാതൊരു ആവശ്യവുമില്ലാത്ത നിരവധി മരങ്ങൾ മുറിച്ചുമാറ്റിയ അധികൃതർ വാഹനഗതാഗതത്തിന് തടസമുണ്ടാക്കുന്ന ഈ പോസ്റ്റ് ഇപ്പോഴും നിലനിർത്തുകയാണ്. പോസ്റ്റിൽ കാട്ടുവള്ളികൾ കയറി ഉണങ്ങിനില്‍ക്കുകയാണ് . അടുത്ത മരണവും കണ്ടേ പോസ്റ്റ് മാറ്റൂ എന്ന നിലപാടാണ് അധികൃതർക്ക്.

നാട്ടുകാർ