k-rail
ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ നേതൃസമ്മേളനം കാഞ്ഞങ്ങാട് ലയൺസ് ഹാളിൽ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കെ റെയിൽ പദ്ധതി കേരളത്തിന്റെ സ്വപ്ന പദ്ധതിയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു പറഞ്ഞു. ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ നേതൃസമ്മേളനം കാഞ്ഞങ്ങാട് ലയൺസ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബുള്ളറ്റ് ട്രെയിൻ കേരളത്തിന് വേണമെന്ന് ആവശ്യപ്പെട്ട് മുറവിളി കൂട്ടിയ യു.ഡി.എഫ്. നേതാക്കൾ കെ റെയിൽ പദ്ധതിക്കെതിരെ നടത്തുന്ന സമരങ്ങൾ അപഹാസ്യമാണെന്ന് ആന്റണി രാജു പറഞ്ഞു. ജില്ലാ പ്രസിഡന്റ് സണ്ണി അരമന അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. ജോസഫ് മുഖ്യാതിഥി ആയി. ജില്ലാ ജനറൽ സെക്രട്ടറി രതീഷ് പുതിയപുരയിൽ, ബാബു ജോസഫ്, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഷാനോജ് ഫിലിപ്പ്, കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് സണ്ണി ഈഴകുന്നേൽ, ജോമോൻ മാലകല്ല്, സുനിൽ ജോസഫ്, ജിയോ കരിവേടകം എന്നിവർ സംസാരിച്ചു.