photo
സി.ഐ.ടി.യു ചുമട്ട് തൊഴിലാളികൾ ശ്രീപോർക്കലി സ്റ്റീൽസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും വി.വിനോദ് ഉദ്ഘാടനം ചെയ്യുന്നു

പഴയങ്ങാടി: മാടായി ചൈനാക്ലേ റോഡിലെ ശ്രീപോർക്കലി സ്റ്റീൽസിന് മുന്നിൽ സമരം ശക്തമാക്കി സി.ഐ.ടി.യു ചുമട്ട് തൊഴിലാളികൾ. സമര സഹായ സമിതിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി. അറുപത് ദിവസമായി തുടരുന്ന സമരത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് മാർച്ചും ധർണ്ണയും നടത്തിയത്. ഐ.വി ശിവരാമന്റെ അദ്ധ്യക്ഷതയിൽ സമര സഹായ സമതി ചെയർമാൻ വി.വിനോദ് മാർച്ച് ഉദ്ഘാടനം ചെയ്തു.

സമര സഹായസമിതി കൺവീനർ പി.വി. വേണുഗോപാലൻ, വരുൺ ബാലകൃഷ്ണൻ, ഏലിയാസ്, ഒ.വി. രഘുനാഥ്, കെ.എൻ. സിദ്ധിഖ്, വി.വി. രാമചന്ദ്രൻ, പത്മനാഭൻ, പി. ജനാർദ്ദനൻ, സുരേന്ദ്രൻ, കെ. സന്തോഷ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.