കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പിനടുത്ത വട്ടോളിയിൽ വെട്ടേറ്റ നിലയിൽ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിയത്ത് വീട്ടിൽ പ്രശാന്തിനാണ് വെട്ടേറ്റത്. ഇയാളെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ വീട്ടിൽ വച്ചായിരുന്നു അക്രമം. ബി.ജെ.പിയുടെ പ്രാദേശിക പ്രവർത്തകനാണ് പ്രശാന്ത്. വ്യക്തിവിരോധമാണ് അക്രമത്തിന് പിന്നിലെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കണ്ണവം പൊലീസ് കേസെടുത്തു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.