
കണ്ണൂർ: കണ്ണൂരിലെ സി.പി. എമ്മിന്റെ കരുത്തും സംഘാടന മികവും തെളിയിക്കുന്നതായി ഇന്നലെ പൊതുസമ്മേളന വേദിയിൽ നടന്ന പതാകയുയർത്തൽ ചടങ്ങ്. മന്ത്രിമാരുടെ നീണ്ട നിര തന്നെ പൊതുസമ്മേളന നഗരയിലെത്തിയിരുന്നു. മന്ത്രി എം.വി ഗോവിന്ദൻ, വി. എൻ.വാസവൻ, കെ.എൻ ബാലഗോപാൽ, ആർ.ബിന്ദു തുടങ്ങിയവരും നേതാക്കളായ കെ.ജെ. തോമസ്. പി.ശ്രീരാമകൃഷ്ണൻ,ആനാവൂർ നാഗപ്പൻ, പി.കരുണാകരൻ,ഇ.പി ജയരാജൻ തുടങ്ങിയവരും പൊതുസമ്മേളനനഗരിയിൽ പതാക ഉയർത്തുമ്പോൾ സന്നഹിതരായിരുന്നു.