
കണ്ണൂർ: അതിവേഗ റെയിൽ പദ്ധതിയിൽ നിലപാടിൽ ഉറച്ച് സി.പി.എം മഹാരാഷ്ട്ര ഘടകം. നിർബന്ധിത ഭൂമിയേറ്റെടുക്കൽ പാടില്ലെന്ന് കിസാൻ സഭ സെക്രട്ടറി അജിത്ത് നെവാലെ മാദ്ധ്യമങ്ങളോട് പറഞ്ഞു. കെ- റെയിലിൽ കേരളത്തിലെ കിസാൻ സഭ നിലപാടെടുക്കണം. പാർട്ടി കോൺഗ്രസിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതി ചർച്ചയിൽ ഉയർത്തും. രണ്ട് സംസ്ഥാനങ്ങളിൽ വ്യത്യസ്ത പ്രശ്നങ്ങളാണുള്ളത്. ഭൂമിക്ക് നഷ്ടപരിഹാരം കിട്ടിയാലും മഹാരാഷ്ട്രയിൽ സമരം പിൻവലിക്കില്ല. പദ്ധതിക്കായി ഭൂമി വിട്ട് നൽകില്ലെന്നും നെവാലെ പറഞ്ഞു.