തളിപ്പറമ്പ്: കർണാടകയിൽ നിന്നുമെത്തിയ മീൻപിടുത്തക്കാരായ സംഘത്തിലെ യുവാവിനെ മദ്യലഹരിയിൽ ക ത്തികൊണ്ട് കഴുത്തിന് കുത്തിയ മൈസൂർ സ്വദേശി വധശ്രമ കേസിൽ അറസ്റ്റിൽ. മൈസൂർ ഹുൻസൂരിലെ ഡി.കെ. അർജുനനെ (40) യാണ് പരിയാരം പൊലീസ് ഇൻസ്പെക്ടർ കെ.വി. ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. കത്തിക്കുത്തിൽ സാരമായി പരിക്കേറ്റ കർണാടക കാർവാർ സ്വദേശി നാം ദേവിനെ (48) പരിയാരത്തെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുഴയിൽ മീൻ പിടിച്ചു ഉപജീവനം നടത്തുന്ന സംഘത്തിലെ ബന്ധുവിനെ കാണാൻ കൊല്ലം ശാസ്താംകോട്ടയിൽ നിന്നും എത്തിയതായിരുന്നു നാംദേവ്. കണ്ടോന്താർ കള്ളുഷാപ്പിന് സമീപത്തെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. മദ്യലഹരിയിൽ വാക്കേറ്റത്തിനിടെ അർജുനൻ കത്തി കൊണ്ട് നാം ദേവിന്റെ കഴുത്തിൽ കുത്തുകയായിരുന്നു.