ഇന്ന് പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും
സാംസ്കാരികസമ്മേളനം എട്ടിന്
കണ്ണൂർ: പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറുകൾക്ക് ഇന്ന് കണ്ണൂർ ടൗൺ സ്‌ക്വയറിൽ തുടക്കമാകും. എല്ലാ ദിവസവും വൈകീട്ട് അഞ്ചിനാണ് സെമിനാർ. ഇന്ന് 'മതനിരപേക്ഷത നേരിടുന്ന വെല്ലുവിളി' എന്ന വിഷയത്തിലെ സെമിനാർ സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ അദ്ധ്യക്ഷത വഹിക്കും. സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ, കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ സംസാരിക്കും.
എട്ടിന് സാംസ്‌കാരിക സമ്മേളനം സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. പി.ബി അംഗം എം.എ.ബേബി അദ്ധ്യക്ഷത വഹിക്കും. ഒമ്പതിന് വൈകിട്ട് അഞ്ചിന് 'കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ' സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കോൺഗ്രസ് നേതാവ് പ്രൊഫ.കെ.വി.തോമസ് എന്നിവർ സംസാരിക്കും.