nayanar
കണ്ണൂരിൽ നടക്കുന്ന സി..പി.എം. പാർട്ടി കോൺഗ്രസിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രതിനിധികൾ മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ പ്രതിമക്ക് മുൻപിലൂടെ പോകുന്നു

കണ്ണൂർ: സി.പി.എം. പാർട്ടി അംഗങ്ങളുടെ എണ്ണം കേരളത്തിൽ വലിയ തോതിൽ വർദ്ധിച്ചു. എന്നാൽ മറ്റ് ശക്തി കേന്ദ്രങ്ങളായ ബംഗാളിലും ത്രിപുരയിലും വലിയ ഇടിവാണ് സംഭവിച്ചത്. പാർട്ടി കോൺഗ്രസിലെ സംഘടന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

കഴിഞ്ഞ പാർട്ടി കോൺഗ്രസ് നടക്കുമ്പോൾ സിപി.എമ്മിന് ആകെ 10,25,352 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഈ പാർട്ടി കോൺഗ്രസിലേക്കെത്തുമ്പോൾ അത് 9,85,757 അംഗങ്ങളായി കുറഞ്ഞു. അതെ സമയം കേരളത്തിലെ പാർട്ടി അംഗസംഖ്യ 4,63,472ൽ നിന്ന് 5,27,174 ആയി വർദ്ധിച്ചു . ബംഗാളിൽ 2,08,923 അംഗങ്ങളുണ്ടായിരുന്നത് 1,60,827 ആയി കുറഞ്ഞു. ത്രിപുരയിൽ 97,900 എന്ന അംഗസംഖ്യ 50,612 ആയി ഇടിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സംസ്ഥാനമായ ഗുജറാത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആറുപേർ മാത്രമെ പാർട്ടിയിലേക്ക് പുതുതായി കടന്നുവന്നിട്ടുള്ളു. 2017ൽ 3718 അംഗങ്ങളുണ്ടായിരുന്നിടത്ത് ഇപ്പോൾ 3724ൽ എത്തിയിട്ടുണ്ട്. ആന്ധ്രപ്രദേശിൽ 23,130 അംഗങ്ങളാണ് പാർട്ടിയ്ക്കുള്ളത്.

മറ്റ് സംസ്ഥാനങ്ങൾ 2017 2022

കർണാടക- 9190 8052

തമിഴ്നാട് 93780 93982

മഹാരാഷ്ട്ര 12458 12807

ബീഹാർ 18590 19400

ഹിമാചൽപ്രദേശ് 2016 2205

പഞ്ചാബ് 7693 8389

രാജസ്ഥാൻ 4707 5218

ഡൽഹി 2023 2213

തെലങ്കാന 35,170 32177