dance
സി.പി.എം പാർട്ടി കോൺഗ്രസിന്റെ സ്വാഗതനൃത്തത്തിൽ നിന്ന്

കണ്ണൂർ: പാർട്ടി കോൺഗ്രസ് സമ്മേളന പ്രതിനിധികളിൽ വിപ്ളാവാവേശം നിറച്ച് നാല് ഭാഷകളിൽ ഒരുക്കിയ സ്വാഗതഗാനം. കരിവെള്ളൂർ മുരളി എഴുതി രാഹുൽ ബി.അശോക് ആണ് ഗാനം ചിട്ടപ്പെടുത്തിയത്.
അറബിക്കടലല അലറുന്നു,പശ്ചിമഘട്ടം പാടുന്നു,മുഷ്ടി ചുരുട്ടും ജനകോടികളുടെ ഉജ്ജ്വല മുദ്രാവാക്യം
വാനിൽ ഗർജ്ജനമായ് പടരുന്നു എന്നു തുടങ്ങിയ ഗാനം രതീഷ് കുമാർ പല്ലവിയും സംഘവുമാണ് അവതരിപ്പിച്ചത് ചുവപ്പുകൊടിയേന്തിയ നർത്തകിമാർ കമ്യൂണിസ്റ്റ് പാർട്ടിയുടെ പോരാട്ടങ്ങൾ നാട്യരൂപത്തിൽ അവതരിപ്പിച്ചത് കാണികളിൽ ആവേശമായി.