മാഹി: മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇന്ന് രാത്രി 7.30 നും 8 നുമിടയിൽ ഉത്സവത്തിന് കൊടിയേറും. 14 ന് സമാപിക്കും. ഇന്ന് കാലത്ത് 9.30 ന് ധ്വജപ്രതിഷ്ഠ. വൈകിട്ട് 4 മണിക്ക് കലവറ നിറക്കൽ ഘോഷയാത്ര, 6.30ന് ആചാര്യവരണം. ക്ഷേത്ര സ്ഥാപകൻ പി.കെ. രാമന്റെ മകൾ പരേതയായ പി. വിജയലക്ഷ്മിയുടെ സ്മരണയ്ക്ക് മക്കളായ പി. മോഹനും, ഡോ: പി. രവീന്ദ്രനുമാണ് ധ്വജസ്തംഭം സമർപ്പിക്കുന്നത്.
10ന് കാലത്ത് 6.15 കളഭം വരവ്. 10 ന് ഗോക്കൾക്ക് വൈക്കോൽദാനം, രാത്രി 8ന് നിവേദ്യം വരവ്. 8.30. എസ്.കെ.ബി.എസ്. യൂത്ത് വിംഗിന്റെ അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സാംസ്‌ക്കാരിക സമ്മേളനം, കലാപരിപാടികൾ.
11ന് കാലത്ത് ഗണപതി ഹോമം, കാഴ്ചശീവേലി, വൈകിട്ട് 6.30 തായമ്പക, 8 മണി നിവേദ്യം വരവ്. 8.30 എസ്.കെ.ബി.എസ് മഹിളാസമാജം 23ാം വാർഷികത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ. 12 ന് ഉച്ചക്ക് പ്രസാദ ഊട്ട്, വൈകിട്ട് 6.30 രഥോത്സവം.13 ന് ഉച്ചക്ക് പ്രസാദ ഊട്ട്. വൈകിട്ട് 6 മണി തായമ്പക, 8ന് ശീവേലി എഴുന്നള്ളത്ത്, പള്ളിവേട്ട. 14ന് 6 ന് ഗണപതിഹോമം. 8 ന് ആറാട്ടിനെഴുന്നള്ളത്ത്, കൊടിയിറക്കൽ. 25ന് കലശാഭിഷേകം. ഉച്ചക്ക് ആറാട്ട് സദ്യ.