തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് തനത് ഫണ്ടുപയോഗിച്ച് പണിത അത്യാധുനിക മത്സ്യമാർക്കറ്റ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് അദ്ധ്യക്ഷത വഹിച്ചു.
ഒരു കോടി രൂപ ചെലവിട്ടാണ് ഹൈടെക് മാർക്കറ്റ് പണിതത്. മീൻവില്പനയ്ക്കായി ഉയരത്തിൽ നിർമ്മിച്ച ടൈൽസിട്ട തറകൾ, വിപുലമായ ഡ്രൈനേജ് സൗകര്യങ്ങൾ എന്നിവ മാർക്കറ്റിൽ ഒരുക്കിയിട്ടുണ്ട്.
ത്രിതല പഞ്ചായത്ത് മെമ്പർമാരായ എം. മനു, എം. സൗദ, ഷംസുദ്ദീൻ ഐറ്റി, സി. ചന്ദ്രമതി, ടി.എസ്. നജീബ്, വി.വി.പി. ശുഹൈബ്, ഇ. ശശിധരൻ, കെ.വി. കാർത്തിയാനി, എം.കെ. ഹാജി. യു.പി. ഫായിസ്, എം. രാജേഷ് ബാബു, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇ.വി. വേണുഗോപാൽ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി. ഫൗസിയ, വിവിധ രാഷ്ട്രീയ പ്രതിനിധികളായ എസ്. കുഞ്ഞഹമ്മദ്, കെ.വി. വിജയൻ, എം. രാമചന്ദ്രൻ, ഷിബിൻ ഒളവറ, ടി.വി. ബാലകൃഷ്ണൻ, പി.പി. ബാലകൃഷ്ണൻ, ടി. ധനഞ്ജയൻ, ഇ. നാരായണൻ, ഇ.എം. സോജു പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.എം. ആനന്ദവല്ലി സ്വാഗതം പറഞ്ഞു.