
കണ്ണൂർ: എൽ.ഡി എഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിയെണ്ണിപറഞ്ഞും വലതുപക്ഷ മാദ്ധ്യമങ്ങളെ കടന്നാക്രമിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗത്തെ പ്രവർത്തകർ സ്വീകരിച്ചത നിറഞ്ഞ കൈയ്യടിയോടെ. തന്റെ തനതു ശൈലിയിൽ പ്രതിപക്ഷത്തിനെയും മാധ്യമങ്ങളെയും കടന്നാക്രമിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
കമ്മ്യൂണിസറ്റ് വിരുദ്ധതകൊണ്ടു നടക്കുന്ന ശക്തികൾ ഇപ്പോഴുമുണ്ടെന്നു സർക്കാരിനെ എതിർക്കുന്ന മാധ്യമങ്ങളെ പരോക്ഷമായി വിമർശിച്ചു മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അവരെ വിശ്വസിക്കേണ്ട ശക്തിയില്ലേക്ക് ജനങ്ങൾ മാറിയിട്ടില്ല. എങ്കിലും അവർക്ക് തെറ്റിദ്ധാരണ സൃഷ്ടിക്കാനാവും. അതാണ് അവരുടെജോലി. പാർട്ടികോൺഗ്രസ് സമ്മേളന ഒരുക്കങ്ങൾ ആരംഭിക്കുന്ന ഘട്ടത്തിൽ അതിനുമുൻപ് തന്നെ ത്തരത്തിലുള്ള ശ്രമങ്ങൾ അവർ ആരംഭിക്കുകയുണ്ടായി.
മാർക്സിസ്റ്റ് വിരുദ്ധവും എൽ. ഡി.എഫ് വിരുദ്ധവുമായ റോൾ വഹിക്കണമെന്ന് ചിലർക്ക് വല്ലാതെ നിർബന്ധമാണ്.അതിന്റെ ഭാഗമായി വ്യത്യസ്ത ചേരികളുണ്ടെന്ന് പ്രചരിപ്പിക്കാൻ ഇവർ ശ്രമിക്കുന്നു. കേരളാ ലൈൻ എന്തോയെന്നുണ്ടെന്നാണ് ഇവർ പറയുന്നത്. ഇതേകുറിച്ച് ഞങ്ങൾക്കാർക്കും നിശ്ചയില്ല. നാമെല്ലാം പാർട്ടിയുടെ അഖിലേന്ത്യാനയം നടപ്പിലാക്കാൻ ശ്രമിക്കുന്നവരാണ് ഞങ്ങളായിട്ട് പ്രത്യേക നയം നടപ്പിലാക്കുന്നില്ല. ഇതേ കുറിച്ചെല്ലാം വല്ലാത്ത ചിത്രം ഉയർത്തിക്കൊണ്ടുവരാനാണ് ചിലർശ്രമിക്കുന്നത്. പാർട്ടി സമ്മേളനം സമാപിച്ചാലും ഇതു തുടരും. ഇതോാടൊപ്പം സർക്കാർ നടപ്പിലാക്കുന്ന വികസനപ്രവർത്തനങ്ങൾ തെറ്റായ നയമാണെന്നുചിത്രീകരിക്കാൻ ശ്രമിക്കുന്നത്. കേരളം എൽ.ഡി.എഫിന്റെ കാലത്ത് മുന്നോട്ടുപോകാൻ പാടില്ലെന്നാണ് ഇവർ പറയുന്നത്. എന്നാൽ അതൊന്നും വിലപ്പോവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.