
കണ്ണൂർ: പാർട്ടി കോൺഗ്രസിനിടെ കുഴഞ്ഞുവീണു മരിച്ച സി.പി. എംകേന്ദ്രകമ്മിറ്റിയംഗം ജോസഫൈനെഅനുസ്മരിച്ച് വൃന്ദാകാരാട്ട്.കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനോട് ആത്മാർത്ഥമായി ചേർന്നു നിന്ന നേതാവായിരുന്നു ജോസഫഫൈനെന്നും തങ്ങളുടെ കൂടെയുണ്ടായിരുന്ന അവരുടെ മരണം വലിയ ഷോക്കായി മാറിയെന്നും വൃന്ദകാരാട്ട് പറഞ്ഞു. കേരളത്തിലെ സ്ത്രീകളുടെ അവകാശത്തിന് വേണ്ടി ജീവിതം മുഴുവൻ പോരാടിയ നേതാവാണ് ജോസഫൈനെന്നും വൃന്ദകാരാട്ട് പറഞ്ഞു.