p

കണ്ണൂർ: സമൂഹത്തിന്റെ താഴേത്തട്ടിലിറങ്ങി അവരുടെ പ്രശ്നങ്ങളിൽ കൂടെ നിന്നും അവരെ അണിനരത്തി പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയും പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന് സി.പി.എം ജനറൽ സെക്രട്ടറിയായി മൂന്നാംവട്ടവും തിരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരി പറഞ്ഞു.

രാജ്യത്ത്‌ ഇടതുപക്ഷ ജനാധിപത്യ ബദൽ സാദ്ധ്യമാക്കാനുള്ള ശ്രമം തുടരും. മതേതരസഖ്യം ശക്തമാക്കുമെന്നും യെച്ചൂരി മാദ്ധ്യമങ്ങളോട് പറഞ്ഞു. സി.പി.എമ്മിന്റെ വർഗ്ഗ ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ തൊഴിലാളികളും കർഷകരുമെല്ലാം ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിക്കുമ്പോൾ കേന്ദ്ര സർക്കാർ വർഗീയ വിഷയങ്ങൾ ഉയർത്തി ഹൈജാക്ക് ചെയ്യുകയാണ്. അതിനാണ് ഹിജാബ് പോലുള്ള വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നത്.

തൊഴിലില്ലായ്മയും ദാരിദ്ര്യവുമൊന്നും ബി.ജെ.പിക്ക് പ്രശ്നമല്ല. ഇത്തരം വിഷയങ്ങൾ ഉയർത്തിക്കാട്ടി പാർട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമം. ജനങ്ങൾക്കിടയിൽ മതപരമായും ജാതീയമായും ധ്രുവീകരണത്തിനുള്ള ശ്രമമാണ്. ഇതിനെതിരെ രാഷ്‌ട്രീയമായും സാംസ്‌കാരികമായും ഇടപെടലുകൾ വേണ്ടിവരും.
കാർഷിക നിയമങ്ങൾക്കെതിരായ സമരത്തിൽ ശക്തമായ ഇടപെടലിന്‌ സാധിച്ചു. ഡൽഹി സമരങ്ങൾക്ക്‌ മുമ്പ് നാസിക്കിൽ നിന്ന്‌ മുംബയിലേക്ക്‌ സംഘടിപ്പിച്ച ലോംഗ്‌ മാർച്ച്‌ വലിയ മുന്നേറ്റമായിരുന്നു.


ഹിന്ദി മേഖലയിൽ

സ്വാധീനം ശക്തമാക്കും
ഹിന്ദി ഭാഷാ സ്വാധീന മേഖലയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമിക്കും. ഈ മേഖലയിലെ സംസ്ഥാന നേതാക്കളുടെ യോഗം ഉടൻ വിളിച്ചുചേർക്കും. വർഗീയത വേഗത്തിൽ പിടിമുറുക്കുന്ന അസാം പോലെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഇടപെടൽ ശക്തമാക്കും.

സിൽവർ ലൈനിൽ
സർക്കാരിനൊപ്പം

സിൽവർ ലൈൻ വിഷയത്തിൽ പാർട്ടി കേന്ദ്ര നേതൃത്വം സർക്കാരിനൊപ്പമാണെന്ന് യെച്ചൂരി ആവർത്തിച്ചു. കേരളത്തിന് വികസനം വേണം. അതിന് സിൽവർ ലൈൻ അത്യാവശ്യമാണ്. ബുള്ളറ്റ് ട്രെയിനിന്റെയും സിൽവർ ലൈനിന്റെയും സാഹചര്യങ്ങൾ വ്യത്യസ്തമാണ്. മഹാരാഷ്ട്രയിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രശ്നങ്ങളുണ്ട്. നഷ്ടപരിഹാരം നൽകുന്ന സമീപനവും വ്യത്യസ്തമാണെന്ന് യെച്ചൂരി പറഞ്ഞു.

പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സ് ​രാ​ജ്യ​ത്തി​ന്
മാ​തൃ​ക​യാ​യി​:​ ​കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം​:​ ​ച​രി​ത്ര​ത്തി​ൽ​ ​വേ​രൂ​ന്നി,​ ​വ​ർ​ത്ത​മാ​ന​കാ​ല​ ​യാ​ഥാ​ർ​ത്ഥ്യ​ങ്ങ​ൾ​ ​ഇ​ഴ​കീ​റി​ ​പ​രി​ശോ​ധി​ച്ച്,​ ​ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​ ​ശ​രി​യാ​യ​ ​ഉ​ള്ള​ട​ക്ക​ത്തോ​ടെ​ ​മു​ന്നേ​റി​യ​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സ് ​അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ​ ​രാ​ജ്യ​ത്തി​നും​ ​ലോ​ക​ത്തി​നും​ ​മാ​തൃ​ക​യാ​യെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ന്റെ​ ​ഫേ​സ്ബു​ക്ക് ​പോ​സ്റ്റ്.​ ​ഇ​ന്ത്യ​ൻ​ ​രാ​ഷ്ട്രീ​യ​ത്തി​ന് ​ദി​ശാ​ബോ​ധ​വും​ ​പ്ര​ത്യാ​ശ​യും​ ​പ​ക​ർ​ന്ന​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സ് ​രാ​ജ്യ​ത്തി​നാ​കെ​ ​ആ​വേ​ശം​ ​പ​ക​രു​ന്ന​താ​ണ്.​ ​ഹി​ന്ദു​ത്വ​ ​വ​ർ​ഗീ​യ​ ​ഫാ​സി​സ​ത്തി​നും​ ​ന​വ​ഉ​ദാ​ര​ ​സാ​മ്പ​ത്തി​ക​ ​ന​യ​ത്തി​നു​മെ​തി​രെ​ ​സ​ന്ധി​യി​ല്ലാ​ ​സ​മ​ര​മാ​ണ് ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സ് ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.​ ​ജ​ന​ല​ക്ഷ​ങ്ങ​ൾ​ ​അ​ണി​നി​ര​ന്ന​ ​റാ​ലി​യോ​ടെ​ ​സ​മാ​പി​ച്ച​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സ് ​കി​രാ​ത​ ​വാ​ഴ്ച​യ്‌​ക്കെ​തി​രെ​ ​എ​ണ്ണ​മ​റ്റ​ ​പോ​രാ​ട്ട​ങ്ങ​ൾ​ ​ന​ട​ന്ന​ ​കേ​ര​ള​ത്തി​ന്റെ​ ​സ​മ​ര​ച്ചൂ​ട് ​ഏ​റ്റു​വാ​ങ്ങു​ന്ന​താ​യി​രു​ന്നു​വെ​ന്നും​ ​കോ​ടി​യേ​രി​ ​ഫേ​സ്ബു​ക്കി​ൽ​ ​കു​റി​ച്ചു.