കാഞ്ഞങ്ങാട്: വാർഷിക പദ്ധതിയുടെ ഭാഗമായി വികസന ഫണ്ട് ഇനത്തിൽ അനുവദിച്ച 3,95,21,845 രൂപ പൂർണ്ണമായും ചെലവഴിച്ച അജാനൂർ ഗ്രാമ പഞ്ചായത്തിനെ പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ അനുമോദിച്ചു. അജാനൂർ ഗ്രാമ പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ ഡി.ഡി.പി ജയ്സൻ മാത്യു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ ഉപഹാരം ഏറ്റുവാങ്ങി. ഇതോടൊപ്പം പദ്ധതി വിഹിതം നൂറ് ശതമാനം ചെലവഴിച്ച നിർവഹണ ഉദ്യോഗസ്ഥർക്ക് ഉള്ള ഉപഹാരം ഡി.ഡി.പി ജയ്സൻ മാത്യു നൽകി. സെക്രട്ടറി സുരേഷ് ജോർജ് , അസിസ്റ്റന്റ് സെക്രട്ടറി ബിജുലാൽ , അസിസ്റ്റന്റ് എൻജിനീയർ കൃഷ്ണദാസ് പെരികമന, മെഡിക്കൽ ഓഫീസർ ഡോ. ജോൺ , മെഡിക്കൽ ഓഫീസർ ആയുർവേദം ഡോ. നിഷ, മെഡിക്കൽ ഓഫീസർ ഫോമിയോ ഡോ. അംബിളി , വെറ്ററിനറി സർജൻ ഡോ. ആഷ, വി.ഇ.ഒ സുരേഷ് കുമാർ , വി.ഇ.ഒ സുകേഷ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ വി ഗൗരി , ഫിഷറീസ് ഇൻസ്പെക്ടർ പ്രമീള, ഡയറി ഫാം ഇൻസ്ട്രക്ടർ റജിമ, കൃഷി ഓഫീസർ സന്തോഷ് കുമാർ , ഹെഡ് മാസ്റ്റർ സി പി വി വിനോദ് കുമാർ എന്നിവരെ അനുമോദിച്ചു. കൂടാതെ നികുതി പിരിവിൽ നൂറ് ശതമാനം കൈവരിച്ച വാർഡ് ക്ലർക്കുമാരെയും നികുതി പിരിവിൽ മികച്ച പ്രവർത്തനം നടത്തിയ ക്ലർക്കുമാരെയും വാർഡ് മെമ്പർമാരെയും യോഗത്തിൽ അനുമോദിച്ചു. പ്രസിഡന്റ് ടി ശോഭ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. സബീഷ് , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ മീന , കെ കൃഷ്ണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി സുരേഷ് ജോർജ് സ്വാഗതവും ജൂനിയർ സൂപ്രണ്ട് കുഞ്ഞികണ്ണൻ വരയിൽ നന്ദിയും പറഞ്ഞു.