justice

തലശേരി: ബി.ജെ.പി. പ്രവർത്തകനായ മാലൂർ തോലമ്പ്രയിലെ കണ്ട്യൻ ഷിജുവിനെ (24) വെട്ടി കൊലപ്പെടുത്തിയ കേസിൽ എട്ട് സി.പി.എം പ്രവർത്തകരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വിട്ടയച്ചു.
വിചാരണ കോടതിയായ ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി. മൃദുലയുടേതാണ് വിധി.

2009 മാർച്ച് 4ന് രാവിലെ ഏഴര മണിയോടെ കടയിൽ പത്രം വായിക്കുകയായിരുന്ന ഷിജുവിനെ ജീപ്പിലെത്തിയ സി.പി.എം പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

തോലമ്പ്രയിലെ അനിലാലയത്തിൽ നെല്ലേരി അനീഷ്, കെ.പങ്കജാക്ഷൻ, ആലക്കാടൻ ബിജു, ചെമ്മരത്തിൽ മണി വിജേഷ്, പനിച്ചി സുധാകരൻ, ചിറ്റാരിപ്പറമ്പ് കോട്ട സ്വദേശികളായ പൊങ്ങോളി ധനേഷ്, നെല്ലിക്ക മുകേഷ്, സജിനാലയത്തിൽ കാരായി ബാബു എന്നീ സി.പി.എം പ്രവർത്തകരെയാണ് വെറുതെവിട്ടത്. കേസിൽ രണ്ടാം പ്രതിയായിരുന്ന അശോകൻ വിചാരണകാലത്ത് മരിച്ചു.