കണ്ണൂർ: ബംഗളൂരുവിലെ മലയാളികളുടെ യാത്ര പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി കല ബാംഗ്ലൂരിന്റെ ഭാരവാഹികൾ ഗതാഗത വകുപ്പ് മന്ത്റി ആന്റണി രാജുവുമായി ചർച്ച നടത്തി. പുതിയ ബസ് സർവീസിനെ കുറിച്ചും നിർത്തിവച്ചിരിക്കുന്ന സർവ്വീസുകൾ പുനരാരംഭിക്കുന്നതിനും ഇപ്പോൾ മൈസൂരു റോഡ് സാറ്റ്ലൈറ്റ് വരെ വരുന്ന ബസുകൾ പീനിയ ബസവേശ്വര ബസ് സ്റ്റാൻഡിലേക്ക് നീട്ടുന്നതിനെ കുറിച്ചും ചർച്ച ചെയ്യുകയും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്റി ഉറപ്പു നൽകുകയും ചെയ്തു.
വിദ്യാർത്ഥികൾ മുതൽ വ്യവസായികൾ വരെയുള്ള നിരവധി ആൾക്കാരുമായി കലയുടെ ഭാരവാഹികൾ ചർച്ച ചെയ്തു തയ്യാറാക്കിയ നിവേദനം കലയുടെ സെക്രട്ടറി ഫിലിപ്പ് ജോർജ് മന്ത്റിക്ക് കൈമാറി. പ്രസിഡന്റ് ജീവൻ തോമസ്, വൈസ് പ്രസിഡന്റ് ശശി രാഘവൻ, ലേഡീസ് വിംഗ് ചെയർപേഴ്‌സൺ ശോണിമ അനീഷ്, ബിനു പാപ്പച്ചൻ, ജസ്റ്റൻ വടക്കൻ എന്നിവർ സംബന്ധിച്ചു.