തളിപ്പറമ്പ്: മത്സ്യത്തിന് രുചിവ്യത്യാസം സംഭവിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് മാർക്കറ്റിൽ ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗവും നഗരസഭ ആരോഗ്യവിഭാഗവും സംയുക്തമായി പരിശോധന നടത്തി. പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. മാർക്കറ്റിൽ നിന്ന് വാങ്ങിയ മത്സ്യങ്ങളിൽ രാസവസ്തുക്കൾ കലർന്നിട്ടുണ്ടെന്നായിരുന്നു പരാതി. തളിപ്പറമ്പ് സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ യു. ജിതിൻ, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ സത്താർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.