stephan
പിണറായി പെരുമയിൽ സ്റ്റീഫൻ ദേവസിയുടെ പ്രകടനം

പിണറായി: പിണറായി പെരുമയുടെ പന്ത്രണ്ടാം ദിവസം ചലച്ചിത്ര നടി നിഖിലാ വിമൽ വിശിഷ്ടാതിഥിയായെത്തി. മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്തതിന്റെ ഓർമ്മ കാണികളുമായി പങ്കുവെച്ച നിഖില വിമൽ കലയ്ക്കു വേണ്ടി ഒരു നാട് മുഴുവൻ ഒരുമിക്കുന്നത് അപൂർവമാണെന്ന് അഭിപ്രായപ്പെട്ടു.അത്തരമൊരു നാട്ടിൽ അതിഥിയായി എത്തിയതിൽ അഭിമാനമുണ്ടെന്നും അവർ കൂട്ടി ചേർത്തു.
പിണറായിയിൽ പ്രത്യേകം തയ്യാറാക്കിയ തുറന്ന വേദിയിൽ നടന്ന ചടങ്ങിൽ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറിയും സാഹിത്യകാരനുമായ എം.കെ. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്.പി. പ്രജീഷ് തോട്ടത്തിൽ നിഖില വിമലിന്
പിണറായി പെരുമയുടെ ഉപഹാരം കൈമാറി.തുടർന്ന് തിങ്ങിനിറഞ്ഞ ജനസഞ്ചയത്തിനു മുന്നിൽ സ്റ്റീഫൻ ദേവസി നയിച്ച സോളിഡ് ബാൻഡിന്റെ മ്യൂസിക് ഫ്വൂഷൻ അരങ്ങേറി.