ചെറുവത്തൂർ: മടക്കരയിലെ മത്സ്യ വിൽപ്പന റോഡിൽ തന്നെ. മറ്റു വഴികളില്ലാത്തത് കാരണമാണ് കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും വഴിതടസ്സപ്പെടുന്ന വിധത്തിലുള്ള മത്സ്യവിൽപ്പന.
മടക്കര ബസ് സ്റ്റോപ്പിനടുത്തായി കിഴക്കെമുറി റോഡിന് ഇരുവുത്തുമായാണ് മീൻ വിൽപ്പന പൊടിപൊടിക്കാറ്.
രാവിലെ 8 മണി മുതൽ സന്ധ്യ മയങ്ങുന്നതുവരെ ഇത് തുടരും. തൈകടപ്പുറം തുറമുഖത്തു നിന്നും മടക്കര തുറമുഖത്തു നിന്നുമാണ് ഇവിടേക്ക് നേരിട്ട് മീനെത്തുന്നത്. അതിനാൽ മറ്റ് മാർക്കറ്റുകളെ അപേക്ഷിച്ച് വിലക്കുറവും പഴകാത്തതുമായ മീനുകളും ലഭിക്കുമെന്നതിനാൽ സമീപ പ്രദേശങ്ങളിൽ നിന്ന് നിരവധി പേർ ഇവിടേക്കെത്തുക പതിവാണ്. അതുകൊണ്ട് ഏതു സമയത്തും ഈ ഇടുങ്ങിയ റോഡിൽ ആളും തിരക്കൊഴിഞ്ഞുമുള്ള സമയമില്ല. ഇതാണ് റോഡ് ഗതാഗതത്തിനടക്കം തടസ്സമുണ്ടാക്കുന്നത്.
പാലം പൊളിഞ്ഞു, മാർക്കറ്റ് മാറി
വർഷങ്ങൾക്ക് മുമ്പ് മത്സ്യ വിൽപ്പനക്കായി മടക്കര പുഴക്ക് കിഴക്കേ ഭാഗത്ത് കെട്ടിട മടക്കമുള്ള പഞ്ചായത്ത് സംവിധാനമുണ്ടായിരുന്നു. അവിടേക്ക് കാൽനട യാത്രക്കാർക്ക് പോയി വരാൻ പറ്റുന്ന വിധത്തിലുള്ള പാലവും ഉണ്ടായിരുന്നു. കാലക്രമേണ ഈ പാലം തകർന്നതോടെ ഇവിടുത്തെ മത്സ്യ വിൽപ്പന കേന്ദ്രം പടിഞ്ഞാറു വശത്തേക്കായി മാറി. ഇന്നത് റോഡ് ഗതാഗതത്തിനും കാൽനടക്കാർക്കും തടസ്സമാകുന്ന വിധത്തിലാവുകയും ചെയ്തു.
സ്വതന്ത്രമായി മീൻ നൽകാൻ ഒരു മാർക്കറ്റ് പണിയുകയെന്നതാണ് പ്രശ്നത്തിനുള്ള പോംവഴി. വെ യിലും മഴയും കൊള്ളാതെയുള്ള നവീന മത്സ്യ മാർക്കറ്റ് ഇവിടെ അനിവാര്യമാണ്.
നാട്ടുകാർ