hokky
ഹോക്കി സ്റ്റിക്ക് വിതരണം കെ.പി.മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പാനൂർ: സ്‌പോർട്ട്‌സ് അക്കാഡമി പാനൂരിന്റെ ആഭിമുഖ്യത്തിൽ രണ്ടാംഘട്ട ഹോക്കി പരിശീലന ക്യാമ്പും, സ്‌കൂളുകൾക്കുള്ള ഹോക്കി സ്റ്റിക്ക് വിതരണവും നടത്തി. കല്ലിക്കണ്ടി എൻ.എ.എം കോളേജിൽ നിന്നും വിരമിച്ച കായിക വിഭാഗം മേധാവി ഡോ. എം.കെ. മധുസൂദനനും പി.ആർ എം.എച്ച്.എസ്.എസിൽ നിന്നും വിരമിച്ച കായിക അദ്ധ്യാപകൻ കെ.പി. പ്രമോദിനും ജില്ലാ സബ്ബ് ജൂനിയർ ഹോക്കി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പാനൂർ സ്‌പോർട്‌സ് അക്കാഡമിയിലൂടെ പരിശീലനം ലഭിച്ച ടി.കെ ആദിത്യനെയും ആദരിച്ചു. കെ.പി.മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇ. സുരേഷ് ബാബു അദ്ധ്യക്ഷനായി. സ്‌പോർട്‌സ് അക്കാഡമി ഹോക്കി കോച്ചിംഗ് ക്യാമ്പിന്റെ മുഖ്യ പരിശീലകൻ സുധീർ കക്കരക്കൽ, അബ്ദുറഹിമാൻ സ്മാരക യു.പി.സ്‌കൂൾ കായിക അദ്ധ്യാപിക പ്രജീഷ സംസാരിച്ചു. കെ. നിയാസ് സ്വാഗതവും ഒ.ടി. അബ്ദുളള നന്ദിയും പറഞ്ഞു.