dyfi
ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച കെ റെയിൽ തൊഴിലും വികസനവും എന്ന സെമിനാർ മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ.എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കെ റെയിൽ തൊഴിലും വികസനവും എന്ന വിഷയത്തിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ സെമിനാർ സംഘടിപ്പിച്ചു. മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ.എസ്. അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ വിപിൻ ബല്ലത്ത് അദ്ധ്യക്ഷത വഹിച്ചു. വി.വി. രമേശൻ, സംസ്ഥാന കമ്മിറ്റി അംഗം പി.കെ. നിശാന്ത്, കെ. സബീഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹരിത നാലപ്പാടം, വി.പി. അമ്പിളി, അനീഷ് കുറുമ്പാലം എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ സെക്രട്ടറി വി. ഗിനീഷ് സ്വാഗതം പറഞ്ഞു.