തലശ്ശേരി: പ്രിയദർശിനി കൾച്ചറൽ ഫോറത്തിന്റെ പതിനെട്ടാം വാർഷികാഘോഷവും എം.പി. ആബൂട്ടി ഹാജി അനുസ്മരണവും പാർക്കോ റസിഡൻസി ഹാളിൽ രമേശ് പറമ്പത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.കെ. അശോകൻ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭാ അദ്ധ്യക്ഷ കെ.എം. ജമുനാ റാണി മുഖ്യാതിഥിയായി. ഉസ്മാൻ പി. വടക്കുമ്പാട് അനുസ്മരണ ഭാഷണം നടത്തി. ജില്ലാ പബ്ലിക് പ്രൊസിക്യൂട്ടർ അജിത് കുമാർ, സെൻസായ് വിനോദ് കുമാർ, ഫാ. ജി.എസ്. ഫ്രാൻസിസ്, ഷിനു ചൊവ്വ, എ.വി. യൂസഫ്, പി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. ടി.എം. സുധാകരൻ സ്വാഗതവും എൻ. പ്രശാന്ത് നന്ദിയും പറഞ്ഞു.