കണ്ണൂർ: അഴീക്കോട് മണ്ഡലത്തിലെ നദീജല സ്രോതസ്സുകളുടെ ശുചീകരണത്തിന്റെ ഭാഗമായി മുണ്ടോൻ വയൽ തോട് ശുചീകരിച്ചു. കെ.വി.സുമേഷ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.
മഴക്കാലത്ത് വീടുകളിലേക്ക് വെള്ളം കയറുന്ന അഴീക്കോട്, ചിറക്കൽ, വളപട്ടണം ഗ്രാമ പഞ്ചായത്തുകൾ കൂടിചേരുന്ന ഭാഗമാണ് മുണ്ടോൻ വയൽ തോട്. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്, അഴീക്കോട്, ചിറക്കൽ, വളപട്ടണം ഗ്രാമ പഞ്ചായത്തുകളുമായി ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അടുത്ത നാലു വർഷം കൊണ്ട് അഴീക്കോട് മണ്ഡലത്തിലെ എല്ലാ നദീജല സ്രോതസ്സുകളും ശുചീകരിക്കുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ജനശക്തി, ടൗൺ സ്‌പോർട്സ് ക്ലബ് വളപട്ടണം, യുവതരംഗ്, യുവ ഉൾപ്പെടെയുള്ള ക്ലബുകളും തൊഴിലുറപ്പ് തൊഴിലാളികളും പ്രദേശവാസികളും ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി
കണ്ണൂർ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ. ടി. സരള, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ്, ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രുതി, വളപട്ടണം പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ടി സഹിർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.പി സാഹിറ, ചിറക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽ കുമാർ, അഴീക്കോട് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഗിരീഷ് കുമാർ, അഴീക്കോട് പഞ്ചായത്ത് സെക്രട്ടറി കെ.കെ രാജലക്ഷ്മി എന്നിവർ പങ്കെടുത്തു.