k-surendran

തലശ്ശേരി: പോപ്പുലർഫ്രണ്ട് -സി.പി.എം പരസ്യ സഖ്യമാണ് സംസ്ഥാനത്ത് വരാൻ പോകുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു. സി.പി.എം സൈദ്ധാന്തികൻ കെ.ഇ.എൻ കുഞ്ഞഹമ്മദ് പോപ്പുലർ ഫ്രണ്ടിനെ ഇടതുപക്ഷത്തിലേക്ക് സ്വാഗതം ചെയ്യുന്നത് ഇവരുടെ ഐക്യം ശക്തമാവുന്നതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം പാർട്ടി കോൺഗ്രസിൽ ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ച കാർ പി.എഫ്‌.ഐക്കാരന്റേതായത് യാദൃച്ഛികമല്ല.സംഗതി വിവാദമായതിനെ തുടർന്ന് കാർ വാടകയ്‌ക്കെടുത്തതാണെന്ന പച്ചക്കള്ളമാണ് സി.പി.എം പറയുന്നത്.