photo
പാപ്പിനിശേരി എക്സൈസ് ഇൻസ്പെക്ടർ എ.ഹേമന്ദ്കുമാർ കഞ്ചാവ് ചെടി പിടിച്ചെടുത്തപ്പോൾ

പഴയങ്ങാടി: പാപ്പിനിശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ.ഹേമന്ദ്കുമാറിന്റെ നേതൃത്വത്തിൽ ഇരിണാവ്, മാട്ടൂൽ, മടക്കര ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിലാണ് മാട്ടൂൽ സൗത്ത് പുലി മുട്ടിൽ വച്ച് കഞ്ചാവ് ചെടി കണ്ടെടുത്തത്. പുറമ്പോക്ക് ഭൂമിയിൽ വളർത്തിയ ചെടിക്ക് ആറടി ഉയരവും നിറയെ ശിഖിരങ്ങളുമുണ്ട്. സംഭവത്തിൽ എക്സൈസ് എൻ.ഡി. പി.എസ് നിയമ പ്രകാരം കേസെടുത്തു.

പ്രതിയെ കണ്ടത്താൻ അന്വേഷണം ഊർജിതമാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. പ്രിവന്റീവ് ഓഫീസർമാരായ ടി.സന്തോഷ്, ആർ.പി.അബ്ദുൽ നാസർ,ടി.ബഷീർ,സിവിൽ ഓഫീസർമാരായ നിഷാദ്, ജിതേഷ്,ഡ്രൈവർ പി.ഷജിത്ത് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.