കണ്ണൂർ: സുന്നി യുവജന സംഘം കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ കളക്ട്രേറ്റ് മൈതാനിയിൽ നടത്തുന്ന ഉസ്താദ് മുസ്തഫ ഹുദവി ആക്കോടിന്റെ റംസാൻ പ്രഭാഷണം ആരംഭിച്ചു
സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പി.പി ഉമ്മർ മുസ്ല്യാർ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ലാ ട്രഷറർ ഹനീഫ ഏഴാംമൈൽ അദ്ധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് ഉമർകോയ തങ്ങൾ മാട്ടൂൽ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. കണ്ണൂർ മേയർ ടി.ഒ മോഹനൻ മുഖ്യാതിഥിയായിരുന്നു. എസ്.വൈ.എസ് ജില്ലാ ജനറൽ സെക്രട്ടറി ഇബ്രാഹിം ബാഖവി പന്നിയൂർ, സംഘാടക സമിതി ചെയർമാൻ
സത്താർ വളക്കൈ, കൺവീനർ അബ്ദുൽ ഖാദർ അൽ ഖാസിമി, മുഹമ്മദ് അശ്രഫ് അൽ ഖാസിമി കമ്പിൽ, മൊയ്തു മൗലവി മക്കിയാട്, മുഹമ്മദാജി ഓടക്കാട്, താജുദ്ധീൻ ഹാജി വളപട്ടണം, സലീം എക്കൊട്, ഷൗഖത്തലി മൗലവി മട്ടന്നൂർ, സിദ്ധീഖ് ഫൈസി വെൺമണൽ, അശ്രഫ് ബംഗാളി മുഹല്ല, ടി.വി അഹ്മദ് ദാരിമി, അബ്ദുൽ സലാം ഇരിക്കൂർ പങ്കെടുത്തു.