തളിപ്പറമ്പ്: ബൈക്ക് മോഷണക്കേസിൽ യുവാവിനെ പരിയാരം സി.ഐ കെ.വി ബാബുവിന്റെ നേതൃത്വത്തിൽ പിടികൂടി. വയനാട് സുൽത്താൻ ബത്തേരി ബിനാ സ്വദേശി അറക്കൽ ഹൗസിൽ എ.വി അരുൺ (26) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെ ഏഴിലോട് നിർത്തിയിട്ട കെ.എൽ 59 ടി 1079 ബൈക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. കുറുമാത്തൂർ സ്വദേശി അനുരാ ജിന്റേതാണ് ബൈക്ക്.
ഏഴിലോട് നിന്ന് ലഭിച്ച സി.സി.ടി.വി. ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മംഗലാപുരം ഉപ്പിലങ്ങാടിയിൽ വച്ചാണ് അരുണിനെ പിടികൂടിയത്. ഈ ബൈക്ക് മോഷ്ടിക്കുന്നതിന് മുമ്പ് അരുൺ കണ്ണൂരിൽ നിന്ന് ഒരു സ്കൂട്ടർ മോഷ്ടിച്ചിരുന്നു. നാറാത്ത് സ്വദേശി മുഹ മ്മദിന്റെ ഉടമസ്ഥതയിലുള്ളതാ യിരുന്നു സ്കൂട്ടർ. ഈ വാഹനവുമായി ഏഴിലോട് എത്തിയാണ് അത് അവിടെ ഉപേക്ഷിച്ച് ബൈക്ക് മോഷ്ടിച്ചത്. സ്കൂട്ടറിനേക്കാൾ മൂല്യം പൾസർ ബൈക്കിനുണ്ട് എന്നതിനാലാണ് സ്കൂട്ടർ ഉപേക്ഷിച്ച് ബൈക്ക് മോഷ്ടിച്ചത്. എറണാകുളം മേനക ഷോപ്പിംഗ് കോംപ്ലക്സിലെ ഫാൻസി കടയിൽ അരുൺ നേരത്തെ ജോലി ചെയ്തിരുന്നു. ജോലി ഉപേക്ഷിച്ചാണ് ബൈക്ക് മോഷണത്തിനിറങ്ങിയതത്രെ. കോഴിക്കോട്, തൃശൂർ ജില്ലകളിൽ നടന്ന വാഹനമോഷണവുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്ന സംശയം ഉയർന്നിട്ടുണ്ട്. കുറ്റ്യാടിയിൽ നടന്ന വാഹനമോഷണത്തിൽ അരു ണിന് പങ്കുണ്ടെന്ന സൂചന ലഭി ച്ചിട്ടുണ്ട്. അരുണിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. എസ്.ഐമാരായ കെ.വി സതീശൻ, പുരുഷോത്തമൻ, സീനിയർ സി.പി.ഒ നൗഫൽ എന്നിവരും പ്രതിയെ പിടികൂടിയ സംഘ ത്തിലുണ്ടായിരുന്നു.