പയ്യന്നൂർ: തെരു അഷ്ടമച്ചാൽ ഭഗവതി ക്ഷേത്രം കലശ മഹോത്സവം ഇന്ന് മുതൽ 29 വരെ നടക്കും. രാവിലെ മാടായി കാവിൽ നിന്നും ദീപവും തിരിയും കൊണ്ടുവരുന്നതോടെയാണ്

ഉത്സവത്തിന് തിരിതെളിയുക. രാത്രി 7 ന് പുത്തൂർ ശിവക്ഷേത്രം ഭജന സമിതി അവതരിപ്പിക്കുന്ന ഭക്തിഗാന സുധ. ഞായറാഴ്ച വൈകിട്ട് 7ന് സാംസ്കാരിക സദസ് മന്ത്രി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. രാത്രി 9 ന് നാടകം ഉന്തുവണ്ടി. 25 ന് രാത്രി 7 ന് ഫോക് മെഗാ ഷോ ചിലമ്പാട്ടവും ,

26 ന് രാത്രി ഗാനമേളയും ഉണ്ടാവും. 27ന് ഉച്ചക്ക് 12ന് മീനമൃത് പുറപ്പെടൽ, രാത്രി 11ന് തിരുവർക്കാട്ട് ഭഗവതിയുടെ തെയ്യക്കോലങ്ങളോട് കൂടിയ കലശമെഴുന്നള്ളത്ത്.

28 ന് രാക്കലശ മഹോത്സവം, രാത്രി 10 ന് വടക്കേ വാതിൽ തുറന്നുള്ള ദേവീദർശനം, 11 മണിക്ക് തിരുവർക്കാട്ട് ഭഗവതിയുടെയും ക്ഷേത്രപാലകന്റെയും തെയ്യക്കോലങ്ങളോടു കൂടിയ കലശം എഴുന്നള്ളത്ത് . 29 ന് ഊർബലിയോടെ ഉത്സവം സമാപിക്കും. വാർത്താ സമ്മേളനത്തിൽ ഡോ. സി. സന്തോഷ്, ടി.ടി.വി. വിജേഷ്, വി.വി. രാകേഷ്, ടി. വൈശാഖ് സംബന്ധിച്ചു.