81 രൂപയ്ക്ക് ലഭിക്കുന്ന മണ്ണെണ്ണയ്ക്ക് കരിഞ്ചന്തയിൽ 150ന് മുകളിൽ നൽകണം
ചെറുവത്തൂർ : നോൺ സബ്സിഡി ഇനത്തിൽ വിതരണം ചെയ്തുവരുന്ന മണ്ണെണ്ണയുടെ വിതരണം മാസങ്ങളായി നിലച്ചു. ജില്ലയിലെ കർഷകരും മത്സ്യ തൊഴിലാളികളും ഇതുമൂലം കടുത്ത പ്രതിസന്ധിയിലാണ്. കാസർകോട്, മഞ്ചേശ്വരം, ഹൊസ്ദുർഗ്ഗ്, വെള്ളരിക്കുണ്ട് തുടങ്ങി നാലു താലൂക്കുകളിൽ നൂറുകണക്കിന് ഗുണഭോക്താക്കളാണ് പെർമിറ്റ് ഉണ്ടായിട്ടും അതിന്റെ ഗുണം അനുഭവിക്കാൻ കഴിയാതെ കഷ്ടപ്പെടുന്നത്.
പഞ്ചായത്ത് കൃഷിഭവൻ മുഖേന സ്വീകരിച്ച അപേക്ഷ താലൂക്ക് സപ്ലൈ ഓഫീസർ ശുപാർശ ചെയ്ത് ജില്ലാ സപ്ലൈ ഓഫീസർ പാസാക്കിയാണ് ഓരോ ഗുണഭോക്താവിനും പെർമിറ്റ് അനുവദിച്ചിട്ടുള്ളത്. സാധാരണയായി ഡിസംബർ മുതൽ മേയ് വരെയുള്ള ആറുമാസക്കാലമാണ് ഇത്തരത്തിൽ മണ്ണെണ്ണ വിതരണം ചെയ്യുന്നത്. എന്നാൽ ഈ തവണ അഞ്ചു മാസമായി ഈ സഹായം മുടങ്ങിക്കിടക്കുകയാണ്. വേനൽക്കാലത്ത് കൃഷിയിടം നനക്കാനായി പമ്പുകൾ പ്രവർത്തിപ്പിക്കാനാണ് കർഷകർക്ക് മണ്ണെണ്ണയെ ചെർമിറ്റ് അനുവദിച്ചത്.
മാസത്തിൽ ഒരേക്കറിന് അഞ്ച് മണ്ണെണ്ണ എന്ന കണക്കിലാണ് കർഷകർക്ക് മണ്ണെണ്ണ നൽകുന്നത്. ഇത് ലഭിക്കാത്തതോടെ കർഷകർ കടുത്ത സാമ്പത്തിക ബാദ്ധ്യത നേരിടുകയാണ്.
കാസർകോട് ജില്ലയിൽ പെർമിറ്റ് ഉള്ളവർ(കാസർകോട് താലൂക്ക് ഒഴികെ
765 കർഷകർ
451 മത്സ്യ തൊഴിലാളികൾ