കണ്ണൂർ: ഭൂരഹിതരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് റവന്യൂ -ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ പറഞ്ഞു. ജില്ലയിൽ നാലിടങ്ങളിലായി നടന്ന പട്ടയമേളകൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂത്തുപറമ്പ് സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന പട്ടയമേളയിൽ 1037 പട്ടയങ്ങളാണ് വിതരണം ചെയ്തത്. കെ.പി മോഹനൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പി. സന്തോഷ് കുമാർ എം.പി, ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ, തലശേരി സബ് കളക്ടർ അനുകുമാരി, എ.ഡി.എം കെ.കെ ദിവാകരൻ തുടങ്ങിയവർ പങ്കെടുത്തു.
ഇരിട്ടി താലൂക്ക്തല പട്ടയമേളയിൽ 34 ലക്ഷംവീട് പട്ടയമടക്കം താലൂക്കിലെ 394 പേർക്കാണ് പട്ടയം വിതരണം ചെയ്തത്. ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ അദ്ധ്യക്ഷനായി. പി. സന്തോഷ്‌കുമാർ എം.പി വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, അംഗങ്ങളായ ജൂബിലി ചാക്കോ, ലിസി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. സുധാകരൻ (പേരാവൂർ), കെ. വേലായുധൻ (ഇരിട്ടി), നഗരസഭാ അദ്ധ്യക്ഷ കെ. ശ്രീലത, അംഗം വി.പി അബ്ദുൽറഷീദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി രാജേഷ് (ആറളം), കുര്യാച്ചൻ പൊമ്പള്ളിക്കുന്നേൽ (അയ്യൻകുന്ന്), റോയി നമ്പുടാകം(കൊട്ടിയൂർ), ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ പങ്കെടുത്തു.
തളിപ്പറമ്പിൽ തളിപ്പറമ്പ്, കണ്ണൂർ താലൂക്ക്തല പട്ടയമേളയിൽ കണ്ണൂർ കോർപ്പറേഷൻ അസൈൻമെന്റ് പട്ടയം എട്ട്, ദേവസ്വം പട്ടയം 85 (തളിപ്പറമ്പ് ഡിവിഷൻ 50, കണ്ണൂർ ഡിവിഷൻ 25, തലശേരി, ഇരിട്ടി 10), ലക്ഷംവീട് പട്ടയം 46 (കണ്ണൂർ താലൂക്ക് 34, തളിപ്പറമ്പ് താലൂക്ക് 12), മിച്ചഭൂമി പട്ടയം ഒന്ന് എന്നിങ്ങനെ 140 പട്ടയങ്ങൾ വിതരണം ചെയ്തു. 23 പേരുടെ പട്ടയം ചടങ്ങിൽ വിതരണം ചെയ്തു. മന്ത്രി എം.വി ഗോവിന്ദൻ അദ്ധ്യക്ഷനായി. പി.സന്തോഷ് കുമാർ എം.പി വിശിഷ്ട സാന്നിദ്ധ്യമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണൻ, കൗൺസിലർ മുഹമ്മദ് നിസാർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ സ്വാഗതവും ആർ.ഡി.ഒ ഇ.പി മേഴ്‌സി നന്ദിയും പറഞ്ഞു.