ksu
പരീക്ഷാ ആട്ടിമറിയിൽ പ്രതിഷേധിച്ച് കണ്ണൂർ സർവ്വകലാശാല ആസ്ഥാനത്ത് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫോട്ടോ സ്റ്റാറ്റ് മിഷിനുമായി നടത്തിയ പ്രതിഷേധ പരിപാടി

കണ്ണൂർ:കണ്ണൂർ സർവകലാശാലയിലെ പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടിൽ പ്രതിഷേധിച്ച് താവക്കരയിലെ സർവകലാശാല ആസ്ഥാനത്ത് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം.
ഫോട്ടോസ്റ്റാറ്റ് മെഷീനുമായി സർവകലാശാലാ കാവടത്തിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവേശന കവാടം ഉപരോധിച്ച പ്രവർത്തകർ അതിക്രമിച്ച് അകത്ത് കടക്കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി.

കെ. എസ്.യു ജില്ലാ അദ്ധ്യക്ഷൻ മുഹമ്മദ് ഷമ്മാസ് ഉദ്ഘാടനം ചെയ്തു.സമരത്തെ തുടർന്ന് വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, പി .വി .സി പ്രൊഫ.എ സാബു എന്നിവർ കെ.എസ്.യു നേതാക്കളുമായി ചർച്ച നടത്തി. വീഴ്ചകൾ ഗൗരവമായി കാണുന്നതായും തിങ്കളാഴ്ച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി കൈക്കൊള്ളുമെന്നും ഉറപ്പ് നൽകിയതിനെ തുടർന്നാണ് കെ. എസ്.യു പ്രവർത്തകർ സമരം അവസാനിപ്പിച്ചത്.
നേതാക്കളായ ഫർഹാൻ മുണ്ടേരി, ആദർശ് മാങ്ങാട്ടിടം, അശ്വിൻ മാതുക്കോത്ത്,ഹരികൃഷ്ണൻ പാളാട്,ഉജ്ജ്വൽ പവിത്രൻ,ആകാശ് ഭാസ്‌കരൻ,ആഷിത്ത് അശോകൻ,നവനീത് കീഴറ,എം.സി അതുൽ,ജി.കെ ആദർശ്, ഷാഹ്നാദ് ടി,മുഹമ്മദ് റിസ്വാൻ,പിദേവകുമാർ, പ്രകീർത്ത് മുണ്ടേരി,ഡിയോൺ ആന്റണി എന്നിവർ സമരത്തിന് നേതൃത്വം നൽകി.