vk-sing
വി.കെ.സിംഗ്

പയ്യന്നൂർ: കണ്ണൂർ കാസർകോട് ജില്ലകളിലെ ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തി രണ്ടര വർഷത്തിനുള്ളിൽ പൂർത്തിയാവുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സഹമന്ത്രി വി.കെ.സിംഗ് പറഞ്ഞു. പരിയാരം ഏമ്പേറ്റിൽ പാതയുടെ നിർമ്മാണപുരോഗതി വിലയിരുത്താനെത്തിയ മന്ത്രി മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം..

നിർമ്മാണത്തിൽ ഉപരിതല ഗതാഗത മന്ത്രാലയത്തിന് പൂർണ തൃപ്തിയാണെന്നും മന്ത്രി പറഞ്ഞു.

ബി.ജെ.പി.ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജന.സെക്രട്ടറി കെ.രഞ്ജിത്ത്, വൈസ് പ്രസിഡന്റ് പി.ബാലകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് പി.കെ.ഹരിദാസ് എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. പാതയുടെ വികസനവുമായി ബന്ധപ്പെട്ട് കണ്ണൂർ, കാസർകോട് ജില്ലകളിൽ നടക്കുന്ന പ്രവൃത്തികളുടെ അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി പരിയാരത്തെത്തിയത്.