തലശേരി: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റിന്റെയും വനിതാ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന സംസ്ഥാനതല കലാ-കായികമേളയുടെ ഭാഗമായുള്ള തലശേരി യൂണിയൻതല കലാ -കായിക മേള മേയ് 4 ന് തലശേരി ബ്രണ്ണൻ ബി.എഡ് ട്രെയിനിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. കവിത ആലാപനം, പ്രസംഗം, വ്യാഖ്യാനം, ഉപന്യാസം, ചിത്രരചന, നൃത്താവിഷ്‌കാരം, ക്വിസ്സ്, ലെമൺ ആൻഡ് സ്പൂൺ റേസ്, കസേരകളി തുടങ്ങിയവയാണ് മത്സരങ്ങൾ.
കലാ കായികപരിപാടികളുടെ സുഗമമായ നടത്തിപ്പിനു വേണ്ടി സംഘാടകസമിതി യൂണിയൻ ഓഫീസിൽ ചേർന്ന കൗൺസിലിൽ രൂപീകരിച്ചു.
ഭാരവാഹികൾ: കലാ സന്തോഷ്, വനിതാ സംഘം കേന്ദ്ര സമിതി അംഗം നിർമ്മലാ അനിരുദ്ധൻ, യൂണിയൻ പ്രസിഡന്റ് ജിതേഷ് വിജയൻ, യൂണിയൻ സെക്രട്ടറി കെ. ശശിധരൻ, യോഗം ഡയറക്ടർ കെ.ജി ഗിരീഷ് (രക്ഷാധികാരികൾ), യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ കെ.പി രതീഷ് ബാബു (ചെയർമാൻ), വനിതാ സംഘം പ്രസിഡന്റ് കെ.സി. മഹിജ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് രാഗേഷ് വട്ടക്കണ്ടി (വൈസ് ചെയർമാൻമാർ), വനിതാ സംഘം സെക്രട്ടറി എ.ടി. തനൂജ, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി വിവേക് കുന്നുമ്മൽ (കൺവീനർമാർ), തലശേരി യൂണിയന്റെയും, വനിതാ സംഘത്തിന്റെ യും, യൂത്ത് മൂവ്‌മെന്റിന്റെയും മുഴുവൻ യൂണിയൻ തല ഭാരവാഹികളും (ജോയിന്റ് കൺവീനർമാർ). എല്ലാ പരിപാടികളും കോ-ഓർഡിനേറ്റ് ചെയ്യാൻ യൂത്ത്മൂവ്‌മെന്റ് മലബാർ മേഖലാ കോഓർഡിനേറ്റർ അർജ്ജുൻ അരയാക്കണ്ടിയെ ചീഫ് കോ-ഓർഡിനേറ്ററായും തീരുമാനിച്ചു. ഫോൺ 859303555, 9446505940.