കാഞ്ഞങ്ങാട്: അഖില കേരള യാദവ സഭ സംസ്ഥാന കമ്മിറ്റിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ഹൊസ്ദുർഗ് ലയൺസ് ഹാളിൽ ചുമതലയേറ്റു. സംസ്ഥാന പ്രസിഡന്റ് ശിവരാമൻ മേസ്തിരി, ജനറൽ സെക്രട്ടറി കെ.എം ദാമോദരൻ, ട്രഷറർ സദാനന്ദൻ കണ്ണൂർ, വൈസ് പ്രസിഡന്റുമാരായ പള്ളിപ്പുറം രാഘവൻ, ബി. ഉദയകുമാർ, ടി.വി. സുരേഷ് ബാബു, ആർ. രാധാകൃഷ്ണൻ, സെക്രട്ടറിമാരായ ബാബു കുന്നത്ത്, വിശ്വനാഥൻ മലയകോർ, ടി.ടി. മാധവൻ, ശിവപ്രസാദ് കടാർ എന്നിവരാണ് ചുമതലയേറ്റത്.
യാദവ മഹാ സഭ ദേശീയ സെക്രട്ടറി അഡ്വ. എം. രമേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന രക്ഷാധികാരി വയലപ്രം നാരായണൻ അദ്ധ്യക്ഷനായി, മുൻ ജനറൽ സെക്രട്ടറി കെ. വിജയ രാഘവൻ, കാസർകോട് ജില്ലാ സെക്കട്ടറി ബാബു മാണിയൂർ, താലൂക്ക് പ്രസിഡന്റ് കമലാക്ഷൻ ജയപുരം, വെള്ളരിക്കുണ്ട് താലൂക്ക് പ്രസിഡന്റ് നന്ദകുമാർ വെള്ളരിക്കുണ്ട്, സാരഥി യു.എ.ഇ മുൻ സെക്രട്ടറി പ്രസാദ് നാരായണൻ, കണ്ണൂർ താലൂക്ക് പ്രസിഡന്റ് ഇ.പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
photo അഖില കേരള യാദവ സഭ സംസ്ഥാന കമ്മിറ്റി യോഗം യാദവ മഹാ സഭ ദേശീയ സെക്രട്ടറി അഡ്വ. എം. രമേഷ് ഉദ്ഘാടനം ചെയ്യുന്നു.