കാഞ്ഞങ്ങാട്: ഉത്തര മലബാർ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മറുത്തുകളിയും പൂരക്കളി ശില്പശാലയും പൂരക്കളി മത്സരവും പെരിയ ശ്രീനാരായണ കോളേജിൽ അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമിതി രക്ഷാധികാരി കപ്പണക്കാൽ കുഞ്ഞികണ്ണൻ ആയത്താർ ഭദ്രദീപം കൊളുത്തി. പ്രസിഡന്റ് രാജൻ പെരിയ അദ്ധ്യക്ഷത വഹിച്ചു.
പൂരക്കളി മറുത്തുകളി രംഗത്തെ കുലപതികളായ കെ.വി പൊക്കൻ പണിക്കർ, പി.പി മാധവൻ പണിക്കർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര സ്ഥാനികൻ സുനീഷ് പൂജാരി, എസ്.എൻ ട്രസ്റ്റ് ജനറൽ സെക്രട്ടറി ഡോ. കെ.വി ശശിധരൻ, ട്രഷറർ ഐശ്വര്യ കുമാരൻ, വൈസ് ചെയർമാൻ ചോയ്യമ്പു, സി.ഇ.ഒ ബാലകൃഷ്ണൻ പെരിയ, കെ. കണ്ണൻകുഞ്ഞി, രാമൻ, എം. നാരായണൻ, സുരേഷ് ബാബു എന്നിവർ സംസാരിച്ചു. സമിതി ജനറൽ സെക്രട്ടറി നാരായണൻ കൊളുത്തൂർ സ്വാഗതം പറഞ്ഞു. പൂരക്കളി ശില്പശാലയിൽ പി. ദാമോദര പണിക്കർ ആമുഖ ഭാഷണം നടത്തി. ഡോ. സി.കെ നാരായണ പണിക്കർ മോഡറേറ്ററായി. പൂരക്കളി ഒരു ജനകീയ കല എന്ന വിഷയത്തിൽ ഫോക്‌ലോർ അക്കാഡമി മുൻ സെക്രട്ടറി ഡോ. എ.കെ നമ്പ്യാരും പൂരക്കളി പാട്ടും സാഹിത്യവും വിഷയത്തിൽ കേരള പൂരക്കളി അക്കാഡമി സെക്രട്ടറി കെ.വി മോഹനനും വിഷയാവതരണം നടത്തി. മയിച്ച പി. ഗോവിന്ദൻ, പി.വി കുഞ്ഞിക്കണ്ണൻ കയ്യൂർ എന്നിവർ സംബന്ധിച്ചു. തുടർന്ന് മറുത്തുകളിയും പൂരക്കളി മത്സരവും നടന്നു.