കണ്ണൂർ: കൊലയാളികൾക്കു പോലും സംരക്ഷണമൊരുക്കുന്ന വിധത്തിൽ സി.പി.എം-ആർ.എസ്.എസ് ധാരണ അധഃപതിച്ചുവെന്നാരോപിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി നാളെ രാവിലെ 10 ന് പിണറായിയിൽ പ്രതിഷേധ കൂട്ടായ്മ നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് അറിയിച്ചു. സി.പി.എം പ്രവർത്തകൻ പുന്നോൽ ഹരിദാസനെ വധിച്ച കേസിലെ മുഖ്യപ്രതിയായ ആർ.എസ്.എസുകാരന് സി.പി.എമ്മിന്റെ കോട്ടയായി അറിയപ്പെടുന്ന, മുഖ്യമന്ത്രിയുടെ വീടിനു വിളിപ്പാടകലെ സുരക്ഷിതമായ ഒളിത്താവളം ഒരുക്കിയത് നേതൃത്വത്തിന്റെ അറിവോടെയാണെന്നും അദ്ദേഹം ആരോപിച്ചു. സംഘപരിവാറിനെ എതിർക്കുന്നുുവെന്ന് പ്രത്യക്ഷത്തിൽ പറയുകയും അതേകൂട്ടരുമായി രഹസ്യബാന്ധവം വെച്ചുപുലർത്തുകയും ചെയ്യുന്ന സി.പി.എമ്മിന്റെ കാപട്യം പൊതുസമൂഹത്തിനു മുൻപിൽ തുറന്നു കാട്ടാനാണ് .പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കുന്നതെന്ന് മാർട്ടിൻ ജോർജ് വ്യക്തമാക്കി.