photo-1-
കെ.പി.ഷംനത്ത്

കണ്ണൂർ: കോർപ്പറേഷനിലെ കക്കാട് ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ കെ.പി. ഷംനത്ത് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. എൽ.ഡി.എഫ് കക്കാട് ഉപതിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ യോഗത്തിലാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും കെ.പി. ഷംനത്തായിരുന്നു എൽ.ഡി.എഫ് സ്ഥാനർത്ഥി. മുസ്ലീം ലീഗിലെ പി. കൗലത്താണ് യു.ഡി.എഫ് സ്ഥാനാർത്ഥി.

കൺവെൻഷൻ സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. വെള്ളോറ രാജൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം എം. പ്രകാശൻ, കണ്ണൂർ ഏരിയ സെക്രട്ടറി കെ.പി. സുധാകരൻ, ഐ.എൻ.എൽ ജില്ലാ സെക്രട്ടറി അസ്ലം പിലാക്കൽ എന്നിവർ സംബന്ധിച്ചു. ഭാരവാഹികൾ: എം. സുബൈർ (പ്രസിഡന്റ്), കാടൻ ബാലകൃഷ്ണൻ (സെക്രട്ടറി).