പയ്യന്നൂർ: നഗരസഭ ഒമ്പതാം വാർഡ് മുതിയലം ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി സി.പി.എമ്മിലെ പി. ലത ഇന്നു രാവിലെ 11ന് വരണാധികാരി മുമ്പാകെ പത്രിക സമർപ്പിക്കും. നേരത്തെ വാർഡംഗമായിരുന്ന എൽ.ഡി.എഫിലെ

പി. വിജയകുമാരി ആരോഗ്യ വകുപ്പിൽ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ചതിനാലാണ് ഉപതിരഞ്ഞടുപ്പ് വേണ്ടിവന്നത്.

തിരഞ്ഞെടുപ്പ് വിജയിപ്പിക്കുന്നതിനായി എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി യോഗം തീരുമാനിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം. രാമകൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്‌ണൻ, പി.വി. കുഞ്ഞപ്പൻ, കെ. രാഘവൻ, കെ.വി. പദ്മനാഭൻ, പി.വി. ദാസൻ, പി.യു. രമേശൻ, പി. ജയൻ, എ.ടി.പി. ഫാറൂഖ്, അത്തായി വിജയൻ സംസാരിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ യോഗം ഇന്നു വൈകീട്ട് 5 ന് മുതിയലം എ.കെ.ജി. മന്ദിരത്തിൽ നടക്കും.