തലശേരി: പുന്നോലിലെ സി.പി.എം പ്രവർത്തകൻ കെ. ഹരിദാസൻ കൊലക്കേസിൽ റിമാൻഡിൽ കഴിയുന്ന ബി.ജെ.പി ബൂത്ത് പ്രസിഡന്റിന്റെ വീട്ടുവരാന്തയിൽ റീത്തും ചന്ദനത്തിരികളും കണ്ടെത്തി. ഗോപാല പേട്ടയിലെ എം. സുനേഷ് എന്ന മണിയുടെ സുനേഷ് നിവാസെന്ന വീട്ടുവരാന്തയിൽ തിങ്കളാഴ്ച അർദ്ധരാത്രിയിലാണ് ഇവ കാണപ്പെട്ടത്. രാത്രി വൈകി വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് ഇവ കണ്ടത്. റീത്ത് വച്ചത് സി.പി.എം സംഘമാണെന്നും അവർ മനഃപൂർവ്വം സംഘർഷത്തിന് ശ്രമിക്കുകയാണെന്നും ബി.ജെ.പി. ആരോപിച്ചു.