bus

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ബ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മാ​ല​മോ​ഷ​ണം പതിവുസംഭവായി. ക​ഴി​ഞ്ഞ ദി​വ​സം താ​ണ​യി​ൽ നി​ന്നും കാ​ൾ​ടെ​ക്സി​ലേ​ക്ക് യാ​ത്ര​ചെ​യ്ത വ​ലി​യ​ന്നൂ​ർ സ്വ​ദേ​ശി ല​തി​കയു​ടെ (60) നാ​ല​ര​പ​വ​ന്റെ സ്വ​ർ​ണ​മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്. സംഭവത്തിൽ ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

നാ​ടോ​ടി സ്ത്രീ​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ൽ ത​ന്നെ സ​മാ​ന രീ​തി​യി​ൽ നാ​ലോ​ളം പേ​രു​ടെ മാ​ല മോ​ഷ​ണം പോ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം പ​യ്യ​ന്നൂ​രും സ​മാ​ന രീ​തി​യി​ൽ മോ​ഷ​ണം ന​ട​ന്നി​ട്ടു​ണ്ട്.

ഒന്നല്ല,​വേഷം രണ്ട്

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ നാ​ടോ​ടി സ്ത്രീ​ക​ൾ ബ​സു​ക​ളി​ൽ ക​യ​റി ഗ​ർ​ഭി​ണി​യാ​ണെ​ന്ന വ്യാ​ജേ​ന സീ​റ്റു​ക​ളിൽ സ്ഥാ​നം ഉ​റ​പ്പി​ക്കുന്നതോടെയാണ് മാല ഓപ്പറേഷൻ തുടങ്ങുന്നത്. ഗ​ർ​ഭി​ണി​യാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന ഒ​രു സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇവരുടെ കൈ​വ​ശം ഉ​ണ്ടാ​യി​രി​ക്കും. ര​ണ്ടി​ൽ കൂ​ടു​ത​ൽ വ​സ്ത്ര​ങ്ങ​ൾ ഇ​വ​ർ ധ​രി​ച്ചി​ട്ടു​ണ്ടാ​കും. മാ​ല ക​വ​ർ​ന്ന് അ​ടു​ത്ത ബ​സ് സ്റ്റോ​പ്പി​ലി​റ​ങ്ങി കൂ​ട്ടാ​ളി​ക്ക് കൈ​മാ​റിയ ഉടൻ വ​സ്ത്രം മാ​റ്റും. പിന്നെ അ​ടു​ത്ത ബ​സി​ലേക്ക്. വ​സ്ത്രം ഇ​ട​യ്ക്കി​ട​യ്ക്ക് മാ​റു​ന്ന​ത് കൊ​ണ്ട് ആ​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യി​ല്ലെ​ന്ന് പൊലീസും പറയുന്നു.