ഇരിട്ടി: നവീകരിച്ച വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹ പള്ളിയിൽ കുദാശ കർമ്മത്തിനിടെ പള്ളി കെട്ടിടത്തിൽ തീപിടിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണം എന്ന് സംശയിക്കുന്നു. വിശ്വാസികളും നാട്ടുകാരും ഇരിട്ടിയിൽ നിന്ന് എത്തിയ ഫയർഫേഴ്സും ചേർന്ന് തീയണച്ചു.