
കണ്ണൂർ : കണ്ണൂർ സർവകലാശാല പരീക്ഷാ കൺട്രോളർ പി.ജെ വിൻസെന്റ് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ പോയി പാർട്ടി സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് ഗവർണർക്ക് പരാതി നൽകി.
സർവകലാശാലയിൽ പാർട്ടി ഭരണമാണ് നടക്കുന്നതെന്നും തീരുമാനങ്ങൾ എടുക്കുന്നത് ഭരിക്കുന്ന പാർട്ടിയുടെ ജില്ലാ സെക്രട്ടറി ആണെന്നും ഇത് സർവകലാശാലയുടെ വിശ്വാസ്യത തകർക്കുന്നതാണെന്നും ഉന്നത ഉദ്യോഗസ്ഥെന്റെ നടപടി ചട്ടവിരുദ്ധമാണെന്നും ചൂണ്ടികാട്ടിയാണ് ചാൻസലർ കൂടിയായ ഗവർണർക്ക് പരാതി നൽകിയത്.