abdulla-kutti

കണ്ണൂർ: പെട്രോൾ ഉത്പന്നങ്ങളുടെ വില നിയന്ത്റിക്കാൻ കേന്ദ്രവും സംസ്ഥാനവും ശ്രമിക്കണമെന്നും പെട്രോൾ വില കുറയ്ക്കാൻ സംസ്ഥാന സർക്കാർ നികുതി കുറച്ച് സഹകരിക്കണമെന്നും ബി.ജെ.പി ദേശീയ വൈസ്‌പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി പറഞ്ഞു. അടുത്ത വർഷം മലബാറിൽ നിന്ന് ഹജ്ജ് എംബാർക്കേഷൻ പോയിന്റ് ഉണ്ടാവും. കോഴിക്കോടും കണ്ണൂരും എംബാർക്കേഷൻ കേന്ദ്രമാക്കുന്നതിന് ശ്രമിക്കും.

കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ഹജ്ജിന് കർശന നിയന്ത്റണം ഉണ്ട്. ഇന്ത്യയുടെ ഹജ്ജ് ക്വാട്ടയും ഇക്കുറി കുറഞ്ഞു.

17,000 അപേക്ഷ കേരളത്തിൽ നിന്നുണ്ട്. എന്നാൽ 5,500 പേർക്കേ പോകാനാവൂ. മ​റ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഒഴിവ് വരുന്ന മുറയ്ക്ക് കേരളത്തിന് കൂടുതൽ സീ​റ്റ് ലഭിക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.