തൃക്കരിപ്പൂർ: വൃക്ക രോഗികളെ ചേർത്തു പിടിക്കാം എന്ന സന്ദേശവുമായി തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാടിന്റെ ഗൃഹ സന്ദർശനം. ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരുമായി രോഗികളുടെ വീട്ടിൽ നേരിട്ട് എത്തി വിവരങ്ങൾ ആരാഞ്ഞു. പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഓരോരുത്തർക്കും പ്രസിഡന്റ് ഈദ് കിറ്റ് കൈമാറി. തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഇവർക്ക് സാമ്പത്തിക സഹായവും നൽകും. പഞ്ചായത്ത് പ്രത്യേക പദ്ധതിക്കും രൂപം നൽകും. പഞ്ചായത്തിലെ 52 രോഗികളുടെ വീട്ടിലും സന്ദർശനം നടത്തും. മണിയനോടിയിൽ നിന്നാരംഭിച്ച സന്ദർശന പരിപാടിയിൽ പ്രസിഡൻറിനോടൊപ്പം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ ഐറ്റി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി മെമ്പർ ഫായിസ് ബിരിച്ചേരി, ഇ. ശശിധരൻ, എം.ഷൈമ, കെ.എം ഫരീദ, എം. രജീഷ് ബാബു എന്നിവരും സംബന്ധിച്ചു.